Quantcast

കേരളത്തിൽ താപനില ഉയരാൻ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മെയ് 02 വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

MediaOne Logo

Web Desk

  • Published:

    28 April 2024 9:06 AM GMT

Temperature likely to rise in Kerala
X

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 02 വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിപ്പിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ്, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ്, ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി വരെ കൂടുതൽ താപനിലയാണിത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ മെയ് 02 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 28, 29 തീയതികളിൽ ഉഷ്ണതരംഗത്തിനും സാധ്യതയെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

TAGS :

Next Story