Quantcast

മീഡിയവണിന് കണ്ണൂർ പൗരാവലിയുടെ ഐക്യദാർഢ്യം

ഏത് മാധ്യമങ്ങൾക്കെതിരെയും വിലങ്ങിടുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ഐക്യദാർഢ്യ സംഗമം

MediaOne Logo

Web Desk

  • Updated:

    2022-02-01 07:27:59.0

Published:

1 Feb 2022 7:22 AM GMT

മീഡിയവണിന് കണ്ണൂർ പൗരാവലിയുടെ ഐക്യദാർഢ്യം
X

മീഡിയവണിന് സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ പൗരാവലി ഗാന്ധി സ്‌ക്വയറിൽ 'മാധ്യമ സ്വാതന്ത്ര്യ ഐക്യദാർഢ്യം ' പ്രഖ്യാപിച്ചു. കണ്ണൂരിന്റെ മുഴുവൻ പിന്തുണയും മീഡിയവണിനുണ്ടെന്നും ഐക്യദാർഡ്യ സംഗമം ആഹ്വാനം ചെയ്തു. ഏത് മാധ്യമങ്ങൾക്കെതിരെയും വിലങ്ങിടുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ഐക്യദാർഢ്യ സംഗമം ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണം കാരണം നേതാക്കൾ മാത്രമാണ് സ്‌ക്വയറിൽ ഒത്ത് കൂടിയത്.

കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എം.എൽ.എ മുഖ്യപ്രസംഗം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ സി.കെ.എ.ജബ്ബാർ സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ, ഡി.സി.സി.പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ മുസ്ലി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽകരീം ചേലേരി, സെക്രട്ടറി, കെ.പി.താഹിർ, സി.എം.പി.സംസ്ഥാന സെക്രട്ടറി സി.എ. അജീർ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ്‌വി, എഴുത്തുകാരന്മാരായ കെ.ടി.ബാബുരാജ്, സതീശൻ മൊറാഴ, കോർപറേഷൻ മുൻ മെമ്പർ സി. സമീർ, , മട്ടന്നൂർ സുരേന്ദ്രൻ (പ്രസ്‌ക്ലബ്ബ്) ദേവദാസ് തളാപ്പ്, കെ.മുഹമ്മദ് ഹനീഫ് , കളത്തിൽ ബഷീർ (ഡയലോഗ് സെൻറർ), സനൂപ് (എസ്.യു.സി.ഐ.) എന്നിവർ പങ്കെടുത്തു.

TAGS :

Next Story