Quantcast

ഡോ. ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം: സത്യഭാമയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരം: സി.എസ്.ഡി.എസ്

‘കോടതി ഉത്തവരവ് ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത നടപടി ഭരണകൂട - ​പൊലീസ് ഗൂഢാലോചന’

MediaOne Logo

Web Desk

  • Published:

    8 May 2024 8:14 AM GMT

csds march
X

സി.എസ്.ഡി.എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ 

തിരുവനന്തപുരം: നാട്യകലാകാരനും അധ്യാപകനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമയെ കോടതി ഉത്തവരവ് ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത നടപടി ഭരണകൂട - ​പൊലീസ് ഗൂഢാലോചനയാണെന്നും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന്റെ പരസ്യമായ ലംഘനമാണെന്നും ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്‌ഥാന പ്രസിഡന്റ്‌ കെ.കെ സുരേഷ്. സത്യഭാമയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.എസ്.ഡി.എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് സി.എസ്.ഡി.എസ് പ്രവർത്തകർ പങ്കെടുത്തു.

ഡി.ജി.പി ഓഫീസിന് മുൻപിൽ നടത്തിയ മാർച്ചിൽ സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ വി.പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ വിനു ബേബി, എം.സി ചന്ദ്രബോസ്, സണ്ണി ഉരപ്പാങ്കൽ, എം.എസ് തങ്കപ്പൻ, രഞ്ജിത് രാജു, റോബി വി. ഐസക് എന്നിവർ സംസാരിച്ചു.

TAGS :

Next Story