Quantcast

ഒരു പേര് കാരണം 12 വര്‍ഷമായി പൊലീസിന്‍റെ നോട്ടപ്പുള്ളിയാണ് ഈ അബൂബക്കര്‍

സിനിമാക്കഥയല്ല , സിനിമയെ വെല്ലുന്ന ജീവിതകഥയാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബൂബക്കറിന്‍റേത്

MediaOne Logo

Web Desk

  • Published:

    12 April 2021 4:50 AM GMT

ഒരു പേര് കാരണം 12 വര്‍ഷമായി പൊലീസിന്‍റെ നോട്ടപ്പുള്ളിയാണ് ഈ അബൂബക്കര്‍
X

ഒരേ മേൽവിലാസമുള്ള രണ്ട് പേർ. ഒരാൾ പൊതു പ്രവർത്തകൻ. അതേ പേരുവിവരങ്ങളുള്ള രണ്ടാമത്തെയാൾ അത്യാവശ്യം ക്രിമിനൽ പശ്ചാത്തലമുള്ളയാൾ.. സിനിമാക്കഥയല്ല , സിനിമയെ വെല്ലുന്ന ജീവിതകഥയാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബൂബക്കറിന്‍റേത് .

ഇതുവരെ നാല് അറസ്റ്റ് വാറണ്ടും അഞ്ച് സമൻസുമാണ് ഈ പാവം അബൂബക്കറെ തേടിയെത്തിയത്. പേര് അബൂബക്കർ പിതാവിന്‍റെ പേര് മുഹമ്മദ് , വീട്ടു പേര് ഓട്ടുപാറ , പോസ്റ്റ് ഓഫീസ് തരിശ് , മലപ്പുറം ഈ പേരും അഡ്രസ്സുമാണ് അബൂബക്കറിന് പൊല്ലാപ്പായത്. സത്യാവസ്ഥ പറഞ്ഞിട്ടും പോലീസ് കൈ മലർത്തിയതോടെ ഒടുവിൽ വില്ലൻ അബൂബക്കറിനെ ഈ പാവം അബൂബക്കർ തന്നെ പൊലീസിന് കാണിച്ചുകൊടുത്തു എന്നിട്ടും രക്ഷയില്ല.

നാട് നീളെ ചീത്തപ്പേരായതോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വരെ പരാതി നൽകി. എന്നിട്ടും പൊലീസ് തേടിയെത്തുന്നതിനാൽ 12 വർഷത്തോളമായി നെട്ടോട്ടമൊടുകയാണ് അബൂബക്കർ. സിനിമാ കഥയെ വെല്ലുന്നതാണ് അബൂബക്കറിന്‍റെ ജീവിത കഥ . ഒരു കുറ്റവും ചെയ്യാതെ പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി വരുന്നതിനനുസരിച്ചു അവർ അബൂബക്കറിനെ തേടി എത്തും. അബൂബക്കർ വീണ്ടും നെട്ടോട്ടമോടും.

TAGS :

Next Story