Quantcast

വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു

പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    27 March 2021 5:19 AM GMT

വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു
X

വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടാണ് മരിച്ചത്.

ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന കല്യാണം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു വിനോദ്. ഈ സമയം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീഴുമ്പോഴും ക്യാമറ താഴെ വീഴാതെ കയ്യില്‍ പിടിക്കുന്നുമുണ്ട്. വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണ വെപ്രാളത്തിലും സ്വന്തം ക്യാമറ നെഞ്ചോട് ചേർത്ത് വക്കാൻ ആഗ്രഹിച്ചിരുന്നു.. സുഹൃത്തിനു ആദരാജ്ഞലികൾ 😓😓 Silent attack

Posted by Variety Media on Friday, March 26, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story