Quantcast

വയലാര്‍ പുരസ്കാരം വി.ജെ ജെയിംസിന്

ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

MediaOne Logo

Web Desk 6

  • Published:

    28 Sep 2019 7:26 AM GMT

വയലാര്‍ പുരസ്കാരം വി.ജെ ജെയിംസിന്
X

വിവാദങ്ങള്‍ക്കിടെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. വി.ജെ. ജെയിംസിന്റെ ‘നിരീശ്വര’നുതന്നെയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നിരീശ്വരൻ നേടിയിരുന്നു.

മൂല്യനിർണ്ണയത്തിൽ ഏറ്റവും കുറഞ്ഞ പോയിന്റ് കിട്ടിയ കൃതിക്ക് പുരസ്കാരം നൽകാൻ സമ്മർദ്ദമുണ്ടായതിനെ തുടർന്ന് എം.കെ. സാനു വയലാർ ട്രസ്റ്റിൽ നിന്ന് രാജി വച്ചിരുന്നു. തുടർന്ന് പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതി ഒന്നാമതെത്തിയ വി.ജെ. ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന് തന്നെ അവാർഡ് നൽകി. ഒരുത രത്തിലുളള ബാഹ്യഇടപെടലും അവാർഡ് നിർണയത്തിൽ ഉണ്ടായിട്ടില്ലെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു.

എം.കെ സാനു ആരോഗ്യപ്രശ്നങ്ങളാലാണ് രാജി വച്ചതെന്നാണ് ട്രസ്റ്റിനെ അറിയിച്ചത്. മാധ്യമങ്ങളിലൂടെ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും പെരുമ്പടവം പറഞ്ഞു. ഇടത് ബന്ധമുള്ള പ്രമുഖ കവിക്ക് അവാർഡ് നൽകാൻ നീക്കം നടക്കുന്നു എന്നാണ് എം.കെ സാനു ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കൻ ശ്രമിക്കുന്ന ആഭാസന്മാർ അശുഭസമയത്ത് ആഭാസത്തെരുവിൽ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുറേനാൾ ഈശ്വരപൂജ ചെയ്തിട്ടും ദുരിതവും ദുഃഖവും മാത്രം ബാക്കിയുള്ള, തെറ്റിധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏൽപ്പിക്കുന്നു. പക്ഷേ തുടർന്ന് ആ തെരുവിൽ ഉണ്ടാകുന്ന എല്ലാ അത്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു. നിരീശ്വരപ്രാർത്ഥനയാൽ ജോലി ഇല്ലാത്തവന് ജോലി ലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവൾക്ക് ഒരു രക്ഷകനെ ലഭിക്കുന്നു. അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട് നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു..ഇതാണ് നിരീശ്വരന്റെ പ്രമേയം

TAGS :

Next Story