Quantcast

‘’നിങ്ങൾക്ക് തോന്നുന്നത് ചെയ്യാൻ ഉള്ളതല്ല ആകാശവാണി, ഇവിടെ ഞാനാണ് അതോറിറ്റി’’; കവിത വായിക്കാന്‍ ചെന്ന തന്നെ അപമാനിച്ചതായി റോഷ്നി സ്വപ്ന

ക്ഷണിക്കപ്പെട്ടു കവിത വായിക്കാൻ ചെന്ന എനിക്ക് ഇതാണ് അനുഭവം എങ്കിൽ ,ഇവരുടെ മുമ്പിൽ പെടുന്ന മറ്റു സ്ത്രീകളോട് ,വർക്കിംഗ്‌ ക്ലാസ്സ്‌ സ്ത്രീകളോട് ,കീഴ് ജീവനക്കാരോട് ഇവർ എങ്ങനെ ആയിരിക്കും പ്രതികരിക്കുക ?

MediaOne Logo

Web Desk

  • Published:

    10 July 2019 5:06 AM GMT

‘’നിങ്ങൾക്ക് തോന്നുന്നത് ചെയ്യാൻ ഉള്ളതല്ല ആകാശവാണി, ഇവിടെ ഞാനാണ് അതോറിറ്റി’’; കവിത വായിക്കാന്‍ ചെന്ന തന്നെ അപമാനിച്ചതായി റോഷ്നി സ്വപ്ന
X

ആകാശവാണിയില്‍ കവിത വായിക്കാന്‍ ചെന്ന തന്നെ അപമാനിച്ചതായി കവയത്രിയും അധ്യാപികയുമായ റോഷ്നി സ്വപ്ന. ഫേസ്ബുക്കിലൂടെയാണ് റോഷ്നി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റോഷ്നി സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്

#Authorityകൾ #കവികളെ ,#കവിതകളെ #ഇങ്ങനെയാണോ #കാണുന്നത് ?2019/ജൂലൈ 9 അതായത് ഇന്ന് കോഴിക്കോട് ആകാശ വാണി നിലയം കുറച്ച് കവിതകൾ അവതരിപ്പിക്കാൻ വേണ്ടി വിളിച്ചു .ഇന്ന് ലീവ് എടുത്ത് ഞാൻ അവിടെ എത്തി .പ്രോഗ്രാം ചാർജ് ഉള്ള ഉണ്ണികൃഷ്ണൻ സര്‍ ലീവ് .താത്കാലിക ജീവനക്കാരി ആയ പെൺകുട്ടി ആണ് റെക്കോർഡിങിൽ .രണ്ടാമത്തെ കവിത വായിച്ചപ്പോൾ റെക്കോർഡിങ് സ്റ്റുഡിയോ തുറന്നു വന്ന് വായന നിർത്താൻ പറഞ്ഞു .

"എന്താണ് പ്രശ്നം ? സൌണ്ട് ജെര്‍ക്കിംഗ് ആണോ ക്ലാരിറ്റി പ്രശ്നം ആണോ ?റീ-റെക്കോഡ് ചെയ്യണോ ?" എന്ന് ഞാൻ ചോദിച്ചു .അങ്ങനെ ചോദിക്കാൻ എനിക്ക് അവകാശം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. കാരണം എന്റെ കവിത നന്നായി ബ്രോഡ്കാസ്റ്റ് ചെയ്യുക എന്നത് എന്റെ കൂടി ഉത്തരവാദിത്തമാണല്ലോ . മൈക് മാറി ഇരിക്കാൻ പറഞ്ഞപ്പോൾ സ്വാഭാവികമായി ഞാൻ ചോദിച്ചു . "വോക്കല്‍ മൈക് ഏതാണ്"" എന്ന് .ഇവിടെ അങ്ങനെ വെവ്വേറെ ഒന്നും ഇല്ല .എല്ലാം ഒരു പോലെ എന്നവർ മറുപടി പറഞ്ഞു .

കാരണം സ്പീച്ച് മൈക് ഉം വോക്കല്‍ മൈക് ഉം ഇന്‍സ്ട്രുമെന്റ്സിനു വേണ്ടി ഉള്ള മൈക് ഉം തമ്മിൽ നേരിയ വ്യത്യാസം ഉണ്ട് .ഡ്രാമാ സ്റ്റുഡിയോ ആകുമ്പോൾ അത് ഉണ്ടാകുമല്ലോ ! അത് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി . പിന്നെ അവർ എന്റെ കയ്യിലെ കവിതകൾ വാങ്ങി എന്റെ തലക്ക് മുകളിൽ പിടിച്ചു കാണിച്ചു .. "ഇങ്ങനെ വായിക്കണം "എന്ന് പറയുന്നു . "പറ്റില്ല .എന്റെ വോയിസ് പൊസിഷൻ കറക്റ്റ് ആണ് .ഞാൻ ഇങ്ങനെ കംഫര്‍ട്ടബിള്‍ അല്ല " എന്ന് ഞാൻ മറുപടി പറഞ്ഞു .

പിന്നെ അവർ പറഞ്ഞതും കാണിച്ചതും ഒരു സ്ത്രീ എന്ന നിലയിൽ ഉപരിയായി ഒരു കവി എന്ന നിലയിൽ എന്റെ ക്രഡിബിലിറ്റിയെ മൊത്തം അപമാനിക്കും വിധം ആയിരുന്നു . "ഞാൻ ആകാശവാണി അറോറിറ്റി ആണ് .ഇവിടെ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി .വോയിസ്‌ പൊസിഷൻ നെ കുറിച്ച് എന്നെ പഠിപ്പിക്കാറായോ "" എന്ന് മോശമായി ശബ്ദം ഉയർത്തി സംസാരിച്ചു . എനിക്ക് കവിത വായിക്കാൻ ഉള്ള മൂഡ് അപ്പോഴേ പോയി .ഉടനെ റെക്കോർഡ് ചെയ്യുന്ന പെൺകുട്ടിയെ സ്റ്റുഡിയോ യിലേക്ക് വിളിച്ചു ,എന്റെ മുന്നിൽ വച്ചു ,എന്നെ ചൂണ്ടി .. "ഇത് ആരാണ് ?"

"വാട്ട് ഈസ് ഷീ ? എന്താണ് ഇവളുടെ പ്രിയോറ്റി ? ആരാണ് ഇവളെ ഇങ്ങോട്ടു വിളിച്ചത് ?"" എന്ന് എന്റെ മുഖത്ത് അടിച്ചത് പോലെ ആ പെൺകുട്ടിയോട് ചൂടായി "അവർ കവിയാണ് .ആൻഡ് ഷീ ഈസ് എ ലക്ചറര്‍ " "ആരോട് ചോദിച്ചിട്ടാണ് ഇന്ന് ഇങ്ങോട്ടു വിളിച്ചത് ? "ഉണ്ണികൃഷ്ണൻ സര്‍ ""എന്ത് കോൺട്രാക്ട് ?" "മാഡം ..ഇവർ കവിയാണ് .ഇവരുടെ കവിത റെക്കോർഡ് ചെയ്യാനാണ് "

"അതൊന്നും ഞാൻ ചോദിച്ചില്ല .വളരെ #മോശമായ #പ്രോഗ്രാം പോയാൽ ആകാശ വാണിക്ക്‌ വിമർശനങ്ങൾ കേൾക്കേണ്ടി വരും .#വല്ലവരെയും വിളിക്കുമ്പോൾ ഞാൻ അറിയണം "" ഇത്രയും ആയപ്പോൾ എന്റെ കണ്‍ട്രോള്‍ പോയി .അപ്പോൾ റെക്കോർഡിങ് നിർത്തി ഇറങ്ങാൻ നിന്ന എന്നെ ആ പാവം പെൺകുട്ടി സോറി പറഞ്ഞു പിടിച്ചു നിർത്തി . അവർ ഇറങ്ങിപ്പോയി . എങ്ങനെയെങ്കിലും വായിച്ചു പുറത്തിറങ്ങാൻ എനിക്ക് തിരക്ക് തോന്നി . റെക്കോർഡിങ് കഴിഞ്ഞ് ഞാൻ സ്റ്റുഡിയോ ക്യാബിൽ എത്തിയപ്പോൾ കഥാപാത്രം വീണ്ടും വന്ന് "ഇത്തരം ഒരു റെക്കോർഡിങ് അനധികൃതമാണെന്ന് പറഞ്ഞ് വീണ്ടുo ആ പെൺകുട്ടിക്ക്‌ നേരെ ചൂടാവാൻ തുടങ്ങി .

"മാഡം ഇത് കവിയായ രോഷ്നി സ്വപ്ന ആണ് .ഉണ്ണികൃഷ്ണൻ സാറിന്റെ അനുവാദം വാങ്ങി ഞാൻ ആകാശവാണി പ്രോഗ്രാം ൽ ക്ഷണിച്ചത് ആണ് .ഇന്‍വൈറ്റഡ് ആണ് .മാഡം ഇങ്ങനെ പെരുമാറിയത് അവർക്ക് ഇന്‍സള്‍ട്ടിംഗ് ആയി തോന്നി ." എന്ന് ആ പെൺകുട്ടി പേടിച്ചു വിറച്ചു പറഞ്ഞു കൊണ്ട് പറഞ്ഞു അവർ വീണ്ടും ചൂടാവാൻ തുടങ്ങി .

"മ്യൂസികിൽ ഗ്രേഡ് ഉള്ള ഒരാളെ വിളിക്കാൻ തനിക്ക് ആര് അധികാരം തന്നു ?ഇവിടെ ബഷീർ മുതൽ കെ.എം കൊടുങ്ങല്ലൂർ വരെയും വന്ന് റെക്കോർഡ് ചെയ്തിട്ടുണ്ട് ..നിങ്ങളെപ്പോലെ ഒരു പ്രജുഡിസ് ആയ സ്ത്രീ യെ ഞാൻ കണ്ടിട്ടില്ല "എന്ന് എന്റെ നേരെ ശബ്ദം ഉയർത്തി സംസാരിച്ചു ."ഞാൻ വലിഞ്ഞു കയറി വന്നതല്ല എന്നും ആകാശവാണി വിളിച്ചത് കൊണ്ട് വന്നതാണ് എന്നും .പേയ്‌മെന്റ് ന്റെ കാര്യം പ്രശ്നം ആക്കണ്ട .കവിത വായിക്കുന്നത് കവിതയോടുള്ള ഇഷ്ടം കൊണ്ടാണ് .ഓഡിഷന്‍ പേയ്‌മെന്റ് ഉണ്ടാകില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ആണ് കവിത വായിക്കാൻ നിലയങ്ങളിൽ പോകാറ് ... കവിത ആണ് എനിക്ക് മുഖ്യം എന്നും പരമാവധി മാന്യമായ ഭാഷയിൽ ഞാൻ ആ സ്ത്രീയോട് പറഞ്ഞു . "അങ്ങനെ നിങ്ങൾക്ക് തോന്നുന്നത് ചെയ്യാൻ ഉള്ളതല്ല ആകാശവാണി എന്നും . തോന്നിയ സ്ഥലത്തു വായിക്കണം എങ്കിൽ അവിടത്തെ നിയമം അനുസരിക്കാൻ ബാധ്യത ഉണ്ട് എന്നും ഇവിടെ ഞാൻ ആണ് അതോറ്റി എന്നും അവർ ഉറക്കെ എന്നോട് ഷൌട്ട് ചെയ്യുകയായിരുന്നു . 1998ൽ ഓഡിഷന്‍ കിട്ടിയതിനു ശേഷം

ഇത്രയും കാലം പല ആകാശ വാണി ,ദൂരദർശൻ കേന്ദ്രങ്ങളിൽ പോകുകയും പ്രശസ്തരായ പലർക്കും ഒപ്പം പാടുകയും പ്രഭാഷണങ്ങൾ നടത്തുകയും കവിത വായിക്കുകയും ചെയത എ.ഐ.ആര്‍ ഇപ്പോൾ അധികാരം പ്രയോഗിക്കാൻ ഉള്ള ഇടം ആയി മാറിയത് അറിഞ്ഞില്ല മാഡം . പിന്നെ കവിതയുടെ സ്ഥാനം തല്ക്കാലം നിങ്ങൾ അളക്കാൻ ശ്രമിക്കണം എന്നില്ല. ക്ഷണിക്കപ്പെട്ടു കവിത വായിക്കാൻ ചെന്ന എനിക്ക് ഇതാണ് അനുഭവം എങ്കിൽ ,ഇവരുടെ മുമ്പിൽ പെടുന്ന മറ്റു സ്ത്രീകളോട് ,വർക്കിംഗ്‌ ക്ലാസ്സ്‌ സ്ത്രീകളോട് ,കീഴ് ജീവനക്കാരോട് ഇവർ എങ്ങനെ ആയിരിക്കും പ്രതികരിക്കുക ? തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയോടൊ മറ്റുള്ളവരോടോ ഉള്ള ഈഗോ ക്ഷണിക്കപ്പെട്ട അതിഥികളോടല്ലല്ലോ കാണിക്കേണ്ടത് .

ഇത് ഞാൻ എന്ന വ്യക്തി ക്ക്‌ മാത്രമല്ല .കവികളെ ...കവിതയുടെ വലിയ ലോകത്തെ ...സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നു എന്ന രീതിയിൽ തന്നെ ആണ് ഫീൽ ചെയ്യുന്നത് . ഇത്രയേറെ വർഷങ്ങൾ ആകാശ വാണിയിൽ പോകുകയും ചില കേന്ദ്രങ്ങളിൽ ജൂറി പാനലിൽ വരെ ഉള്ള എനിക്ക് ആദ്യമായി ആണ് ഇത്തരം ഒരു അവഹേളനം നേരിടേണ്ടി വരുന്നത് .. അവരുടെ പേര് അശ്വതി എന്നാണ് എന്ന് അറിയാൻ കഴിഞ്ഞു .സ്റ്റേഷൻ ഡയറക്ടർ എന്ന നിലയിൽ ഒഫീഷ്യല്‍ ആയ ഒരു നിലവാരം അവരിൽ നിന്ന് ഉണ്ടായില്ല .

ഞാൻ എന്ന വ്യക്തിയെയും കവിയേയും കവിതയെയും അവഹേളിച്ചുസംസാരിച്ചതിന് ,പെരുമാറിയതിന് ഞാൻ ആകാശവാണി ക്ക്‌ പരാതി കൊടുക്കുന്നു .മനസിന് അത്രമാത്രം വിഷമം നേരിട്ടതിനാൽ ആണ് ഈ കുറിപ്പ്.

#Authorityകൾ #കവികളെ ,#കവിതകളെ #ഇങ്ങനെയാണോ #കാണുന്നത് ? 2019/ജൂലൈ 9 അതായത് ഇന്ന് കോഴിക്കോട് ആകാശ വാണി നിലയം കുറച്ച്...

Posted by Roshni Swapna on Tuesday, July 9, 2019
TAGS :

Next Story