Quantcast

ഉമ്മന്‍ചാണ്ടി അടക്കം യു.ഡി.എഫ് നേതാക്കള്‍ ബലാത്സംഗകേസിലും പ്രതിയാകും

MediaOne Logo

Ubaid

  • Published:

    22 May 2018 7:59 PM GMT

2013 മാര്‍ച്ച് 19 ല്‍ ജയിലില്‍ വച്ച് സരിത എഴുതിയ കത്തില്‍ പേരുള്ളവര്‍ക്കെതിരെയാണ് ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്സടുക്കുന്നത്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം അരഡസനോളം യുഡിഎഫ് നേതാക്കല്‍ ബലാത്സംഗകേസിലും പ്രതിയാകും. 2013 മാര്‍ച്ച് 19 ല്‍ ജയിലില്‍ വച്ച് സരിത എഴുതിയ കത്തില്‍ പേരുള്ളവര്‍ക്കെതിരെയാണ് ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്സടുക്കുന്നത്. സരിതയില്‍ നിന്ന് ലൈംഗിംക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കി നേതാക്കള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും കേസ്സെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാരിനെ പിടിച്ച് കുലുക്കിയ കേസിന്റെ ഏറ്റഴും പ്രധാന തെളിവുകളില്‍ ഒന്നായിരിന്നു 2013 മാര്‍ച്ച് 19 ന് സരിത എസ് നായര്‍ പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്ത്. ജുഡിഷ്യല്‍ കമ്മീഷന് മുന്നില്‌‍ സമര്‍പ്പിക്കപ്പെട്ട് ഈ കത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടവര്‍ സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ഉണ്ടെന്നായിരുന്നു കമ്മീഷന്‍റെ കണ്ടെത്തല്‍. കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ബലാത്സംഗം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും കേസെടുക്കണമെന്നാണ് എജിയുംഡിജിപിയും സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിനുള്ള കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തെകൊണ്ട് അന്വേഷഇപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടുര്‍ പ്രകാശ്, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, എം.എല്‍.എമാരായ ഹൈബി ഈഡന്,‍ പി.സി വിഷ്ണുനാഥ്, ജോസ് കെ മാണി എംപി, എ.ഡി.ജി.പി പത്മകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ പളനിമാണിക്യം, എന്‍ സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കും. കൈക്കൂലി പണമായി സ്വീകരിച്ചതുകൂടാതെ സരിത എസ് നായരില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കൈക്കൂലിയായി കണക്കാക്കമെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കും.

TAGS :

Next Story