Quantcast

ബിജു രാധാകൃഷ്ണന് പൊലീസിന്‍റെ ഒത്താശ

MediaOne Logo

Subin

  • Published:

    23 April 2018 1:36 AM GMT

ബിജു രാധാകൃഷ്ണന് പൊലീസിന്‍റെ ഒത്താശ
X

ബിജു രാധാകൃഷ്ണന് പൊലീസിന്‍റെ ഒത്താശ

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് ഫോണ്‍ ചെയ്യാനും സുഹൃത്തുകളെ കാണാനും പോലീസിന്‍റെ സഹായം. കേസ് നടപടികള്‍ക്കായി കോടതികളില്‍ കൊണ്ടുപോകുമ്പോഴാണ് പൊലീസ് ഈ സൌകര്യങ്ങള്‍ നല്കുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് ഫോണ്‍ ചെയ്യാനും സുഹൃത്തുകളെ കാണാനും പോലീസിന്‍റെ സഹായം.കേസ് നടപടികള്‍ക്കായി കോടതികളില്‍ കൊണ്ടുപോകുമ്പോഴാണ് പൊലീസ് ഈ സൌകര്യങ്ങള്‍ നല്കുന്നത്. രക്ഷപെടാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പോലും വകവെക്കാതെയാണ് പോലീസിന്‍റെ നടപടി.

കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണനെ പെരുമ്പാവൂര്‍ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ കണ്ട കാഴ്ചയാണിത്. കോടതിക്ക് പിന്നില്‍ വെച്ച് തന്നെയാണ് ഈ സൌകര്യങ്ങളെല്ലാം പോലീസ് ഒരുക്കി നല്കിയത്. കോടതി പരിസരത്ത് എത്തിയപ്പോള്‍ തന്നെ ബിജുവിന്‍റെ കയ്യില്‍ ഫോണ്‍ എത്തി.തുടര്‍ന്ന് അരമണിക്കൂര്‍ നേരം ഫോണ്‍ സംഭാഷം. തൊട്ടുപിന്നാലെ ഏതാനം സുഹൃത്തുകളും കാണാന്‍ എത്തി.

ഇവയെല്ലാം നടക്കുന്നത് പോലീസിന്‍റെ കണ്‍മുന്‍പില്‍ തന്നെ. അതിനിടെ ഫോണ്‍ചെയ്ത നടന്ന ബിജുവിന്‍റെ കാല് ഒരു കന്പിയില്‍ കൊണ്ടു മുറിയുകയും ചെയ്തു. പിന്നെ അന്നത്തെ കേസ് നടപടികള്‍ അവസാനിപ്പിച്ച് പോലീസ് ബിജുവിനെ ആശുപത്രിയിലേക്കും കൊണ്ടുപോയി.

രക്ഷപെടാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ സുരക്ഷ ഒരുക്കണമെന്ന് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണ്. സോളാ‍ര്‍ കമ്മീഷനും സുരക്ഷ ഒരുക്കാത്തതിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് പോലീസിന്‍റെ നടപടി.

TAGS :

Next Story