Quantcast

ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു; മാറ്റമില്ലാതെ അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും

യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്

MediaOne Logo

  • Published:

    19 Jun 2020 3:31 AM GMT

ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു; മാറ്റമില്ലാതെ അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും
X

ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കടന്നു. കഴിഞ്ഞ നവംബറില്‍ കോവിഡ‍് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം കഴിഞ്ഞ ഒന്നര മാസം കൊണ്ടാണ് മരണ സംഖ്യ ഇരട്ടിയായത്. യൂറോപ്പില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ മഹാമാരി ഇപ്പോള്‍ അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

എണ്‍പത്തിയഞ്ചരലക്ഷത്തോളമാണ് ലോകത്തെ കോവിഡ് കേസുകള്‍. ഇതില്‍ ഇരുപത്തിരണ്ടര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത് അമേരിക്കയിലാണ്. മരണസംഖ്യ നാലര ലക്ഷം പിന്നിടുമ്പോള്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍ പരം പേരാണ് അമേരിക്കയില്‍ മരിച്ചത്. മുപ്പത്തിയൊന്നായിരത്തില്‍ പരം പേര്‍ മരിച്ച ന്യൂയോര്‍ക്കില്‍ രണ്ടാംഘട്ട ലോക്ഡൌണ്‍ ഇളവുകള്‍ 22 ന് തുടങ്ങും. 15 ലക്ഷത്തോളം പേര്‍ക്കുകൂടി തൊഴില്‍ നഷ്ടമായതായും കോവിഡിനെ തുടര്‍ന്ന് നാലരക്കോടിയോളം പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടമാകുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബ്രസീലിലും മരണസംഖ്യ അരലക്ഷത്തോട് അടുക്കുകയാണ്. കാനഡയിലും ബംഗ്ലാദേശിലും കോവിഡ് കേസുകള്‍ ലക്ഷം പിന്നിട്ടു.

ഇന്തോനോഷ്യ പുതുതായി 1331 കേസ് കൂടി സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കണക്കാണിത്. കോവിഡിന്‍റെ രണ്ടാം വരവുണ്ടായ ചൈനയിലെ ബെയ്ജിങില്‍ ഭാഗിക ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 161 ആയി ഉയര്‍ന്നു. അതേസമയ യാതൊരു പ്രയോജനവും ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളില്‍ നിന്ന് ഹ്രൈഡ്രോക്സി ക്ലോറോക്വിന്‍ ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു.

TAGS :

Next Story