Quantcast

ആശുപത്രി വരാന്തയിൽ രോ​ഗികൾക്കിടയിലൂടെ സൺ​ഗ്ലാസിട്ട് സ്കൂട്ടറോടിച്ച് നഴ്സ്; വൈറലായി വിഡിയോ

യു.പി പിലിഭിത്തിലെ ജില്ല ആശുപത്രിയിലാണ് സംഭവം.

MediaOne Logo

Web Desk

  • Updated:

    2024-05-09 07:17:58.0

Published:

9 May 2024 7:01 AM GMT

Nurse Rides Scooter Through Hospital in UP
X

ലഖ്നൗ: തിരക്കേറിയ ആശുപത്രി വരാന്തയിലൂടെ സ്കൂട്ടറോടിക്കുന്ന നഴ്സിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യു.പി പിലിഭിത്തിലെ ജില്ല ആശുപത്രിയിലാണ് സംഭവം. ആശുപത്രി വരാന്തയിൽ രോഗികൾ തിങ്ങിനിറഞ്ഞിരിക്കുന്നത് വിഡിയോയിൽ കാണാം. ഇവർക്കിടയിലൂടെയാണ് യൂണിഫോമും സൺ​ഗ്ലാസും ധരിച്ച് നഴ്സ് സ്കൂട്ടർ ഓടിച്ച് പോകുന്നത്. ഈ വീ‍ഡിയോയ്ക്ക് താഴെ വ്യാപക വിമർശനമാണ് ഉയർന്നു വരുന്നത്. വീഡിയോ ഏറെ വിവാദമായതോടെ വിഷയത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

TAGS :

Next Story