Quantcast

ഹിന്ദി സീരീസ് നടന്‍ ഗുരുചരൺ സിങിനെ അഞ്ച് ദിവസമായി കാണാനില്ലെന്ന് പരാതി

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-04-27 11:15:35.0

Published:

27 April 2024 10:49 AM GMT

Hindi serial actor Gurucharan Singh has been missing for five days,Tarak Mehta Ka Oolta Chashma,hindi series,latest news
X

ഡൽഹി: താരക് മേത്ത കാ ഊൾട്ട ചാഷ്മ എന്ന സീരീസിലൂടെ പ്രശസ്തനായ നടൻ ഗുരുചരൺ സിങ്ങിനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ അഞ്ചു ദിവസമായി മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗുരുചരണിന്റെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്.

താരക് മേത്ത കാ ഊൾട്ട ചാഷ്മ എന്ന സീരിസിൽ റോഷൻ സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചരൺ പ്രശസ്തി നേടിയത്. ചരണിന്റെ അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ നിന്നും മുബൈയിലേക്ക് പോകുന്നതിനായി ഗുരുചരൺ കഴിഞ്ഞ തിങ്കളാഴ്ച യാത്ര തിരിച്ചെങ്കിലും മൂബൈയിൽ എത്തിയില്ലെന്ന് അച്ഛൻ പരാതിയിൽ പറഞ്ഞു. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച രാത്രി 8.30നാണ് വിമാനം ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും രാത്രി 9.14 ഓടെ അദ്ദേഹത്തെ നഗര പ്രദേശത്ത് കണ്ടതായി അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Next Story