Quantcast

കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ബോധം പോയി താഴേക്ക്, കാലില്‍ പിടിച്ച് ഒരു ജീവന്‍ രക്ഷിച്ചതിങ്ങനെ..

കൂലിപ്പണിക്കാരനായ ബാബുവാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേക്ക് വീഴാന്‍ പോയ യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത്

MediaOne Logo

  • Published:

    19 March 2021 8:06 AM GMT

കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ബോധം പോയി താഴേക്ക്, കാലില്‍ പിടിച്ച് ഒരു ജീവന്‍ രക്ഷിച്ചതിങ്ങനെ..
X

കാലു വാരി വീഴ്ത്തിയവരെ ഒരു പാട് കണ്ടിട്ടുണ്ട്. എന്നാല്‍ കാലില്‍ പിടിച്ച് ഒരു ജീവനെ ജീവിതത്തിലേക്ക് പിടിച്ചുയർ‌ത്തിയിരിക്കുകയാണ് കോഴിക്കോട് വടകരയില്‍ ഒരാള്‍. കൂലിപ്പണിക്കാരനായ ബാബുവാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേക്ക് വീഴാന്‍ പോയ യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത്.

കേരള ബാങ്കിന്‍റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിലാണ് ഈ സംഭവം. ക്ഷേമനിധി തുകയടക്കാന്‍ ബാങ്കിലെത്തിയതായിരുന്നു ബാബു. സമീപത്ത് നിന്ന അരൂര്‍ സ്വദേശി ബിനു തല കറങ്ങി താഴേക്ക്. ക്ഷണനേരം കൊണ്ടാണ് ബാബു ബിനുവിന്‍റെ കാലില്‍ പിടുത്തമിട്ടത്. ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള്‍. സമീപത്തുള്ളവരും സെക്യൂരിറ്റി ജീവനക്കാരനും കൂടി ബിനുവിനെ പിടിച്ചുകയറ്റി. അങ്ങനെ പരുക്കൊന്നുമില്ലാതെ ബിനു തിരികെ ജീവിതത്തിലേക്ക്. ബാങ്കിലെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായതോടെ ബാബു താരമായി.നാട്ടുകാര്‍ വന്‍ സ്വീകരണവും ബാബുവിനായി ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story