Quantcast

പ്രമേഹം നിയന്ത്രിക്കണോ? പഞ്ചസാര മാത്രമല്ല, ഉപ്പും കുറച്ചോളൂ...

ലൂസിയാനയിലെ ടുലാന യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഉപ്പും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 Nov 2023 2:11 PM GMT

Too Much Salt Could Increase Your Risk of Type 2 Diabetes
X

പ്രമേഹം എന്ന് കേൾക്കുമ്പോഴേ ഇനി പഞ്ചസാര കൈകൊണ്ട് തൊടില്ല എന്ന് തീരുമാനമെടുക്കുന്നവരാകും ഭൂരിഭാഗം പേരും. മധുരപലഹാരങ്ങൾ, പഴങ്ങൾ എന്നുവേണ്ട എല്ലാത്തരം മധുരവും പിന്നെ പടിക്ക് പുറത്താകും. എന്നാൽ പ്രമേഹം നിയന്ത്രിക്കാൻ പഞ്ചസാര മാത്രം കുറച്ചാൽ മതിയോ? അങ്ങനെയായിരുന്നു ഇത്രയും നാൾ കരുതിയിരുന്നതെങ്കിലും ഇപ്പോഴിതാ ഉപ്പും പ്രമേഹത്തിന് കാരണമാകുമെന്നാണ് ഒരു പുതിയ പഠനത്തിലെ കണ്ടെത്തൽ.

ലൂസിയാനയിലെ ടുലാന യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഉപ്പും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്നത്. ടൈപ്പ് 2 ഡയബറ്റിസിൽ ഉപ്പിനുള്ള പങ്ക് ചൂണ്ടിക്കാട്ടുന്ന ആദ്യത്തെ പഠനവും കൂടിയാണിത്.

ഹൃദയസംബന്ധമായ രോഗങ്ങളും രക്തമ്മർദവുമൊക്കെ ഉപ്പിന്റെ അമിത ഉപയോഗം കൊണ്ടുണ്ടാവാമെങ്കിലും പുതിയ പഠനത്തിലൂടെ ഉപ്പിന് പ്രമേഹരോഗികളിലും കാര്യമായ സ്വാധീനം ചെലുത്താനാവുമെന്ന് കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നൽകിയ ലൂസിയാന യൂണിവേഴ്‌സിറ്റിയിലെ ഒബീസിറ്റി റിസർച്ച് സെന്റർ ഡയറക്ടർ ഡോ.ലൂ ഖി പറയുന്നു.

യുകെ ബയോബാങ്കിൽ രജിസ്റ്റർ ചെയ്ത 40000ത്തിലധികം മുതിർന്ന ആളുകളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇവരിൽ ഉപ്പ് ദൈനംദിന ഭക്ഷണത്തിലുൾപ്പെടുത്തിയ 13000 പേരിൽ ടൈപ്പ് 2 ഡയബറ്റിസ് രൂപപ്പെട്ടതായി കണ്ടെത്തി. ഉപ്പ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപ്പ് ഉപയോഗിക്കുന്നവരിൽ പ്രമേഹത്തിനുള്ള സാധ്യത 13 ശതമാനം കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. ഉപ്പ് വല്ലപ്പോഴും ഉപയോഗിക്കുന്നവരിൽ പ്രമേഹത്തിനുള്ള സാധ്യത കുറവുമായിരുന്നു.

ശരീരഭാരം, രക്തസമ്മർദം, ശരീരപോഷണം എന്നിവയിലൊക്കെ ഉപ്പിന് നേരിട്ട് സ്വാധീനം ചെലുത്താനാവും എന്നതിനാൽ ഇത് മൂലമാവാം ഉപ്പ് പ്രമേഹം ബാധിക്കുന്നതിനും കാരണമാകുന്നത് എന്നാൽ വിലയിരുത്തൽ. ശരീരത്തിൽ ഇൻസുലിന്റെ അളവ് നിയന്ത്രിക്കുന്ന ഗട്ട് ബാക്ടീരിയയുടെ പ്രവർത്തനങ്ങളെ ഉപ്പ് നേരിട്ട് ബാധിക്കും എന്നതും പ്രമേഹത്തിന് കാരണമായി ഡയറ്റീഷ്യന്മാർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് ഡോ.ലി ഖി കൂട്ടിച്ചേർക്കുന്നത്

TAGS :

Next Story