Quantcast

ഈ ലക്ഷണങ്ങളുണ്ടോ? അൽഷിമേഴ്സിന്‍റെ തുടക്കമാവാം...

അടുത്തിടെ പഠിച്ച കാര്യങ്ങൾ, തീയതി, സ്ഥലങ്ങൾ എന്നിവ മറക്കുന്നതാണ് രോ​ഗത്തിന്റെ പ്രാരംഭലക്ഷണം

MediaOne Logo

Web Desk

  • Updated:

    2023-09-21 12:55:40.0

Published:

21 Sep 2023 12:46 PM GMT

symptoms of Alzheimers, remembered, forgetting, beginning of Alzheimers, Alzheimers patients in kerala, latest malayalam news, അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങൾ, ഓർക്കുന്നു, മറക്കുന്നു, അൽഷിമേഴ്‌സിന്റെ തുടക്കം, കേരളത്തിലെ അൽഷിമേഴ്‌സ് രോഗികൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ജീവിത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേക്കും എല്ലാം ഒന്ന് മറന്നിരുന്നെങ്കിൽ എന്നും മറവി ഒരു അനു​ഗ്രഹമാണെന്നും പറയുന്ന ചിലരുണ്ട്. എന്നാൽ മറവി രോ​ഗത്തിന്റെ ഭീതിപ്പെടുത്തുന്ന സത്യങ്ങൾ അറിയാത്തവരാണ് ഇത്തരക്കാ‍ർ. സ്വന്തം പേരും തനിക്ക് പ്രിയപ്പെട്ടവരെയുമെല്ലാം മറക്കുന്ന ഒരു ജീവിതം. താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് പോലും കൃത്യമായി ഓ‍‍‍ർക്കാൻ കഴിയാത്ത അവസ്ഥ. ചെറിയ മറവികൾ വലിയ നഷ്ടങ്ങൾ വരുത്തിവെക്കുന്ന കാലത്ത് അൽഷിമേഴ്സ് എന്ന രോ​ഗം ഒരു വില്ലനായി മാറുകയാണ്. ലോക അൽഷിമേഴ്സ് ദിനമായ ഇന്ന് മറക്കാതെ അൽഷിമേഴ്സിന്റെ ലക്ഷണങ്ങളെകുറിച്ച് നമുക്ക് ഓ‍‍ർത്തുവെക്കാം.

2023 ലെ കണക്കനുസരിച്ച്, 60 വയസിന് മുകളിൽ പ്രായമുള്ള 7.4 ശതമാനം ആളുകളിൽ അതായത് ഏകദേശം 8.8 ദശലക്ഷം ഇന്ത്യക്കാർ മസ്തിഷ്ക വൈകല്യങ്ങളുമായി ജീവിക്കുന്നവരാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ പോലെ വളരെ പെട്ടന്നായിരിക്കും അൽഷിമേഴ്സിന്റെയും പ്രത്യാഘാതങ്ങൾ നമ്മിൽ പിടിമുറുക്കുന്നത്.

അൽഷിമേഴ്സിന്റെ തുടക്കസമയത്ത് കാണിക്കുന്ന ലക്ഷണം മറവിയായിരിക്കും. അടുത്തിടെ പഠിച്ച കാര്യങ്ങൾ, തീയതി, സ്ഥലങ്ങൾ എന്നിവ മറക്കുന്നതാണ് രോ​ഗത്തിന്റെ പ്രാരംഭലക്ഷണം. ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ന്യൂറോളജി കൺസൾട്ടന്റ് ഡോ.നീരജ് ബലൈനി പറയുന്നത് പ്രകാരം വീട്ടിലേക്കുള്ള വഴി മറന്നുപോകുന്നതും നിങ്ങൾ നന്നായി സംസാരിച്ചിരുന്ന ഒരു ഭാഷ മറന്നുപോകുക. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകുക. സംസാരിച്ചുകൊണ്ടിരിക്കെ പെട്ടന്ന് എന്ത് പറയണമെന്നറിയാതെ സംസാരിക്കാൻ കഴിയാതെ ആവുകയും പീന്നിട് ആ സംസാരം തുടരാൻ കഴിയാതിരിക്കുകയും ചെയ്യുക.

ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ ഘട്ടങ്ങൾ മറന്നു പോകുക. അതായത് ഒരാളുടെ കാറിന്റെ ചാവി നഷ്ടപ്പെട്ടു എന്നറിഞ്ഞാൽ സാധാരണ ഒരാൾ ചെയ്യുക, അവിടെ എത്തി അയാൾക്കൊപ്പം ആ ചാവിക്കായി തെരച്ചിൽ നടത്തുക എന്നതാണ്. എന്നാൽ അൽഷിമേഴ്സ് ബാധിച്ച ഒരാൾ ഇത്തരമൊരു സാഹചര്യത്തിൽ എത്തിയാൽ അയാൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. പകരം അവിടെയുള്ള ആളുകളിൽ അയാൾ മോഷണക്കുറ്റം ചുമത്തും.

വിദഗ്‌ദരുടെ അഭിപ്രായത്തിൽ അൽഷിമേഴ്സിന്റെ പ്രാരംഭഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ മാനസികാവസ്ഥയിലും വ്യക്തിത്വത്തിലും മാറ്റങ്ങൾ സംഭവിക്കും. കൂടാതെ ആശയക്കുഴപ്പം, സംശയം, വിഷാദം, ഭയം, ഉത്കണ്ഠ എന്നിവയും വീട്ടിലോ സുഹൃത്തുക്കളോടൊപ്പമോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ആയിരിക്കുമ്പോഴോ ഇവ‍‍ർ അസ്വസ്ഥരാകുകയും ചെയ്യും. ഇത്തരക്കാ‍‍‍ർ എവിടെയാണ് നിൽക്കുന്നതെന്നോ എങ്ങനെയാണ് ഇവിടെ എത്തിയതെന്നും വരെ മറന്നേക്കാം.

മിക്കപ്പോഴും മുതി‍‍ർന്ന ആളുകളിലാണ് അൽഷിമേഴ്സ് കാണപ്പെടുന്നത്. എന്നാൽ പ്രായം മാത്രമല്ല നമ്മുടെ ജനിതകഘടനയും ഇതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. എ.പി.പി, പി.എസ്.ഇ.എൻ1, പി.എസ്.ഇ.എൻ2 എന്നീ ജീനുകളിലുള്ള ചില അപൂർവ ജനിതകമാറ്റങ്ങൾ നേരിട്ട് അൽഷിമേഴ്‌സ് രോഗത്തിന് കാരണമാകും.

TAGS :

Next Story