Quantcast

കടലാസ് കപ്പിൽ ഓണപ്പായസം കുടിക്കും മുൻപ് അറിയാൻ; പ്ലാസ്റ്റിക്കിന്റെ അത്രയും വിഷാംശമുണ്ടെന്ന് പഠനം

മണ്ണിലും വെള്ളത്തിലും വേഗത്തിൽ അലിയുമെന്നും പ്രകൃതിക്ക് ദോഷകരമല്ലെന്നുമായിരുന്നു പേപ്പർ കപ്പുകളുടെ ഗുണമായി പറഞ്ഞിരുന്നത്

MediaOne Logo

Web Desk

  • Published:

    27 Aug 2023 2:35 PM GMT

കടലാസ് കപ്പിൽ ഓണപ്പായസം കുടിക്കും മുൻപ് അറിയാൻ; പ്ലാസ്റ്റിക്കിന്റെ അത്രയും വിഷാംശമുണ്ടെന്ന് പഠനം
X

പ്ലാസ്റ്റിക് കപ്പുകളുടെ ഉപയോഗം പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഒരുപോലെ ഹാനികരമായിരുന്നു. പരിസ്ഥിതി മലിനീകരണം വർധിച്ചപ്പോൾ അതിനൊരു പരിഹാരം എന്ന രീതിയിലാണ് കടലാസ് കപ്പുകൾ വ്യാപകമാകാൻ തുടങ്ങിയത്. മണ്ണിലും വെള്ളത്തിലും വേഗത്തിൽ അലിയുമെന്നും പ്രകൃതിക്ക് ദോഷകരമല്ലെന്നുമായിരുന്നു പേപ്പർ കപ്പുകളുടെ ഗുണമായി പറഞ്ഞിരുന്നത്.

ഓണക്കാലമായതിനാൽ പായസം കുടിക്കാൻ പലരും പേപ്പർ കപ്പുകളാണ് ഉപയോഗിക്കാറ്. എന്നാൽ കടലാസ് കപ്പിൽ പേരിന് മാത്രമേ കടലാസ് ഉള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്. പ്ലാസ്റ്റിക് കപ്പുകൾ പോലെ തന്നെ വിഷമുള്ളതാണ് പേപ്പർ കപ്പുകളെന്ന് സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. പ്ലാസ്റ്റിക് കപ്പുകൾ പോലെ തന്നെ കടലാസ് കപ്പുകളും മണ്ണിലോ വെള്ളത്തിലോ അലിഞ്ഞു ചേരുന്നില്ലെന്ന് ഗവേഷകർ പറയുന്നു.

'ഞങ്ങൾ കടലാസ് കപ്പുകളും പ്ലാസ്റ്റിക് കപ്പുകളും ഈർപ്പമുള്ള മണ്ണിലും വെള്ളത്തിലും ഏതാനും ആഴ്ചകളോളം ഉപേക്ഷിച്ചു. ഇത് കൊതുകളുടെ ലാർവകളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചെന്ന് ഗോഥെൻബർഗ് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസറായ ബെഥാനി കാർണി അൽമ്റോത്ത് പറഞ്ഞു.

സാധാരണ പ്ലാസ്റ്റിക്കിന്റെ അത്രയും രാസവസ്തുക്കളെങ്കിലും ബയോപ്ലാസ്റ്റിക്‌സിൽ അടങ്ങിയിട്ടുണ്ടെന്ന് അൽമ്റോത്ത് പറഞ്ഞു. ഇത് മൃഗങ്ങളുടെ വയറ്റിലെത്തിയാലും അപകടമാണ്.പ്ലാസ്റ്റിക്കിലെ ചില രാസവസ്തുക്കൾ വിഷാംശമുള്ളവയാണെന്ന് അറിയാം, മറ്റുള്ളവയെക്കുറിച്ച് നമുക്ക് അറിവില്ല. പേപ്പർ കപ്പുകളിലും പ്ലേറ്റുകളിലും ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.

ഇത്തവണ ഓണസദ്യക്ക് പേപ്പര്‍ ഗ്ലാസുകളില്‍ പായസം കുടിക്കുന്നതിന് മുന്‍പ് ഒന്നുകൂടി ആലോചിക്കാം..പറ്റുമെങ്കില്‍ സ്റ്റീൽ ഗ്ലാസിലോ ചില്ലു ഗ്ലാസിലോ പായസം കുടിക്കാം..

TAGS :

Next Story