Quantcast

ഹൈ ബി.പി നിശബ്ദ കൊലയാളി, പേടിക്കണം; ശ്രദ്ധിക്കേണ്ടത്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ മരണങ്ങളിൽ 10.8 ശതമാനവും ഉയർന്ന രക്ത സമ്മർദ്ദം മൂലമാണ്

MediaOne Logo

Web Desk

  • Published:

    19 Sep 2023 12:34 PM GMT

ഹൈ ബി.പി നിശബ്ദ കൊലയാളി, പേടിക്കണം;  ശ്രദ്ധിക്കേണ്ടത്
X

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ഉയർന്ന രക്ത സമ്മർദ്ദം. രക്ത സമ്മർദ്ദത്തിന് പലരും വലിയ വിലയൊന്നും കൊടുക്കാറില്ലെന്നതാണ് സത്യം. പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല ചിലരൊക്കെ അവഗണിക്കാറുമുണ്ട്. എന്നാൽ അത്രനിസാരമായി കാണേണ്ട ഒന്നല്ല രക്ത സമ്മർദ്ദം. ഇന്നത്തെകാലത്ത് തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ആളുകള്‍ക്ക് അമിത രക്ത സമ്മർദ്ദം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവർ തിരിച്ചറിയേണ്ടത് ഇതൊരു നിശബ്ദ കൊലയാളിയാണെന്നാണ്.


ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഉയർന്ന രക്ത സമ്മർദ്ദത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറെയാണ്. ഹൃദയാഘാതത്തിനും വൃക്കയെ തകരാറിലാക്കാനും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ എത്തിക്കാൻ രക്ത സമ്മർദ്ദത്തിനാകും. അമിത രക്ത സമ്മർദ്ദമുള്ള 5 പേരിൽ 4 പേർക്കും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ മരണങ്ങളിൽ 10.8 ശതമാനവും ഉയർന്ന രക്ത സമ്മർദ്ദം മൂലമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് രക്ത സമ്മർദ്ദമുള്ള ആളുകളുടെ എണ്ണം 1990 നും 2019 നും ഇടയിൽ 650 ദശലക്ഷത്തിൽ നിന്ന് 1.3 ബില്യണായി ഉയർന്നിട്ടുണ്ട്.


ആഗോളതലത്തിൽ അമിത രക്ത സമ്മർദ്ദം ഉള്ളവരിൽ പകുതിയോളം പേർക്കും അവരുടെ രോഗാസ്ഥയെക്കുറിച്ചോ അതിന്‍റെ കാരണത്തെക്കുറിച്ചോ അറിയില്ല. വാർധക്യവും ജനിതകവുമായ കാരണങ്ങളും ഉയർന്ന രക്ത സമ്മർദ്ദത്തിന്റെ അപകടസാധ്യത വർധിപ്പിക്കുമെങ്കിലും , ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമം, വ്യായാമം ചെയ്യാത്തത്, അമിതമായ മദ്യപാനം എന്നിവയും ഉയർന്ന രക്ത സമ്മർദ്ദത്തിന് കാരണമാകും.

TAGS :

Next Story