Quantcast

കണ്ണിന് മാത്രമല്ല, ഹൃദയത്തിനും ഓർമശക്തിക്കുമെല്ലാം ബെസ്റ്റ്; അറിയാം മുന്തിരിയുടെ ഗുണങ്ങൾ...

ദിവസവും 500 ഗ്രാം വീതം ചുവന്ന മുന്തിരി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-27 12:24:42.0

Published:

27 Oct 2023 12:14 PM GMT

Health benefits of Grapes
X

ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യർ മുന്തിരി കൃഷി ചെയ്തിരുന്നതായാണ് പഠനങ്ങൾ പറയുന്നത്. പ്രധാന ഭക്ഷ്യ ഇനമായും വൈൻ ഉണ്ടാക്കാനുമൊക്കെ മനുഷ്യർ മുന്തിരിയെ ആശ്രയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പല നിറത്തിലും വലിപ്പത്തിലും കുരുവുള്ളതും ഇല്ലാത്തതുമായി മുന്തിരി വെറൈറ്റികൾ ഒരുപാടുണ്ട്. പോഷകഗുണമുള്ളതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതുമായ പഴവർഗമായതു കൊണ്ടു തന്നെ മുന്തിരിയെ ഹെൽത്തി ഡയറ്റിൽ നിന്ന് ഒരിക്കലും മാറ്റിനിർത്താനാവില്ല. ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുന്നത് കൂടാതെ ഹൃദ്രോഗം, ക്യാൻസർ പോലുള്ളവയെ ഒരു പരിധി വരെ അകറ്റി നിർത്താനും മുന്തിരി സഹായിക്കും. മുന്തിരിയുടെ അനേകമനേകം ഗുണങ്ങളിൽ ചിലതിതാ...

1. പോഷകങ്ങളുടെ കലവറയാണ് മുന്തിരി എന്ന് പറഞ്ഞല്ലോ... ഇവ ഒന്നും രണ്ടുമല്ല... 151 ഗ്രാം മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ലിസ്റ്റ് ഒന്നു കണ്ടു നോക്കൂ...

കാലറി: 104

കാർബോഹൈഡ്രേറ്റ്‌സ്: 27 grams

പ്രോട്ടീൻ: 1 gram

കൊഴുപ്പ്: 0.2 grams

നാരുകൾ: 1.4 grams

കോപ്പർ: 21% of the daily value (DV) ( ഒരു ദിവസം ശരീരത്തിലുൾപ്പെടുത്തേണ്ട അളവ്)

വൈറ്റമിൻ കെ: 18% of the DV

തിയാമിൻ (vitamin B1): 9% of the DV

റൈബോഫ്‌ളേവിൻ (vitamin B2): 8% of the DV

വൈറ്റമിൻ B6: 8% of the DV

പൊട്ടാസ്യം: 6% of the DV

വൈറ്റമിൻ C: 5% of the DV

മാങ്കനീസ്: 5% of the DV

വൈറ്റമിൻ E: 2% of the DV

ശരീരത്തിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും രക്തയോട്ടം സുഗമമാക്കാനും എല്ലിന്റെ ശക്തിക്കുമെല്ലാമുള്ള എല്ലാ ന്യൂട്രിയന്റ്‌സും മുന്തിരിയിലുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

2. ഹൃദയത്തോട് ചേർത്ത് വയ്ക്കാം...

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ മുന്തിരി നല്ലതാണെന്ന് പറയുന്നത് രക്തസമ്മർദവും, കൊളസ്‌ട്രോളും കുറയ്ക്കാൻ മുന്തിരി ബെസ്റ്റ് ആണ് എന്നത് കൊണ്ടാണ്. രക്തസമ്മർദം ആരോഗ്യപ്രദമായി നിലനിർത്താൻ പൊട്ടാസ്യത്തിനുള്ള പങ്ക് ചെറുതല്ല. ഇത് മുന്തിരിയിൽ ആവശ്യത്തിലധികം ഉണ്ട് താനും. രക്തധമനികൾ വിശാലമാക്കിയാണ് പൊട്ടാസ്യം ഇത് സാധ്യമാക്കുന്നത്. എന്നാൽ പൊട്ടാസ്യം അധികമായാലും ദോഷമാണ്. ഇത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകും. അതുകൊണ്ട് ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം മുന്തിരി ദൈനംദിന ഭക്ഷണത്തിലുൾപ്പെടുന്നതാവും നല്ലത്.

ദിവസവും 500 ഗ്രാം വീതം ചുവന്ന മുന്തിരി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

3. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം

ഫ്രീ റാഡിക്കലുകളുണ്ടാക്കുന്ന അസുഖങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നവയാണ് ആന്റിഓക്‌സിഡന്റുകൾ. ഇവയിൽ ഹൃദ്രോഗം, ക്യാൻസർ, പ്രമേഹം എന്നിവയെല്ലാം ഉൾപ്പെടും.

ആന്റുഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മുന്തിരി. മുന്തിരിയുടെ തൊലിയിലും കുരുവിലുമാണ് ഇവയുടെ സാന്നിധ്യം ഏറെയുള്ളത്. എന്നാൽ കാലാവസ്ഥ, വിള, വിളവെടുപ്പിന് ശേഷമുള്ള സംരക്ഷണം എന്നിവയെല്ലാം കണക്കിലെടുത്താൻ ഇവയിൽ മാറ്റം വരാം. പുളിച്ചു കഴിഞ്ഞാലും മുന്തിരിയിലുള്ള ആന്റി ഓക്‌സിഡന്റുകളിൽ വ്യത്യാസമുണ്ടാകില്ല എന്നതിനാൽ വൈൻ ആക്കിയാലും മുന്തിരിയിൽ ഇവയുണ്ടാകും.

4. ക്യാൻസറിനും നല്ലത്...

മുന്തിരിയിലുള്ള ആന്റി ഓക്‌സിഡന്റുകൾ തന്നെയാണ് ക്യാൻസറിനെതിരെയും പ്രവർത്തിക്കുക. ക്യുവർസെറ്റിൻ, ആന്തോസയാനിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾക്ക് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

5. തലച്ചോറിന്റെ പ്രവർത്തനത്തിനും ബെസ്റ്റ്

മുന്തിരിയിലുള്ള റെസ്‌വെറാട്രോൾ തലച്ചോറിന്റെ ആരോഗ്യത്തിന് മെച്ചപ്പെട്ടതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കിയാണ് ഇവ ഇത് സാധ്യമാക്കുന്നത്.

6. മുന്തിരിയും കണ്ണിന്റെ ആരോഗ്യവും

മുന്തിരി കാഴ്ചശക്തി വർധിപ്പിക്കും എന്നത് വളരെ മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എലികളിലാണ് ഇത്തരത്തിൽ പഠനം നടത്തിയത്. ഒരു പ്രത്യേക കാലയളവിൽ മുന്തിരി കഴിപ്പിച്ച എലികളിൽ നേത്രപടലങ്ങൾ മുന്തിരി കഴിക്കാത്ത എലികളുടേതിനേക്കാൾ ആരോഗ്യപ്രദമായി പഠനത്തിൽ തെളിഞ്ഞിരുന്നു. പിന്നീട് മനുഷ്യരിൽ നടത്തിയ പഠനത്തിലും ഇത് സ്ഥിരീകരിക്കപ്പെട്ടു.

മുന്തിരിയിലുള്ള റെസ്‌വെറാട്രോൾ ആണ് കണ്ണിന്റെ ആരോഗ്യവും കാക്കുന്നത്. തിമിരം, പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചവൈകല്യങ്ങൾ എന്നിവയൊക്കെ ഒരു പരിധി വരെ ഇവയ്ക്ക് അകറ്റി നിർത്താനാകും.

TAGS :

Next Story