Quantcast

വണ്ണം കുറയ്ക്കാൻ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണം കഴിക്കുന്ന സമയത്ത് സമീകൃതാഹാരം കഴിക്കുക എന്നതാണ് ഏറ്റവും മികച്ച രീതി

MediaOne Logo

Web Desk

  • Published:

    16 Jan 2024 9:10 AM GMT

intermittent fasting
X

പ്രതീകാത്മക ചിത്രം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈയിടെയായി പിന്തുടരുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ്. ഭക്ഷണം കഴിച്ചും അതോടൊപ്പം ഉപവസിച്ചും ചെയ്ത് പോരുന്ന ഒരു രീതിയാണിത്. ഭക്ഷണം കഴിക്കുന്ന സമയത്ത് സമീകൃതാഹാരം കഴിക്കുക എന്നതാണ് ഏറ്റവും മികച്ച രീതി.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ ഏറെ ആകർഷിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം. ഉറങ്ങുന്ന സമയത്ത് നാമെല്ലാം ഒരു തരത്തിലുള്ള ഉപവാസം എടുക്കാറുണ്ട്. എന്നാൽ ഈ ഉപവാസ സമയത്തിന്‍റെ ദൈർഘ്യം അല്പം കൂടുതലാക്കുന്നതാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് രീതി. അതായത്, കുറച്ച് കൂടെ ലളിതമാക്കിയാൽ ഒരാൾ ദിവസത്തിലെ 8 മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതി! രാത്രി 7 മണിക്ക് ദിവസത്തെ അവസാന ഭക്ഷണം കഴിച്ച ശേഷം അടുത്ത ദിവസം രാവിലെ 11 മണിക്കായിരിക്കും വീണ്ടും ഭക്ഷണം കഴിക്കുക.

നിശ്ചിത സമയം ക്രമീകരിച്ചുള്ളതാണ് 16–8 എന്ന രീതി. ഇതിൽ ദിവസം എട്ടു മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുന്നു. 16 മണിക്കൂർ ഉപവസിക്കുന്നു. എട്ടു മണിക്കൂർ ഭക്ഷണനേരം എപ്പോൾ തുടങ്ങണമെന്നത് നിങ്ങളുടെ സൗകര്യമനുസരിച്ച് തീരുമാനിക്കാം. 9 മുതൽ 5 വരെയാകാം. 11 മണി മുതൽ 7 വരെയാകാം. 12 മുതൽ 8 വരെയാകാം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണ ശേഷവും 16 മണിക്കൂർ ഉപവാസം വേണം.

ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയുള്ള എട്ടു മണിക്കൂർ ആണ് എടുക്കുന്നതെങ്കിൽ പ്രഭാത ഭക്ഷണം ഒഴിവാക്കി ഉച്ചഭക്ഷണവും ലഘുവായ സ്നാക്കും ഡിന്നറും കഴിക്കാം. അങ്ങനെ വരുമ്പോൾ ഉറങ്ങുന്ന സമയത്തെ 8 മണിക്കൂറിനൊപ്പം വീണ്ടും ഏതാണ്ട് 7–8 മണിക്കൂർ കൂടി ചേർത്താൽ ഏകദേശം 16 മണിക്കൂർ ഉപവാസം കഴിഞ്ഞാകും ഭക്ഷണം കഴിക്കുക.

കടപ്പാട്: ഡോ.ഡാനിഷ് സലിം

TAGS :

Next Story