Quantcast

പ്രഭാത ഭക്ഷണവും അത്താഴവും വൈകിപ്പിക്കരുത്; ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം

പ്രഭാത ഭക്ഷണം ഒഴിവാക്കുകയോ, അല്ലെങ്കിൽ സമയം വൈകി കഴിക്കുന്നതും പലരുടെയും ശീലമാണ്

MediaOne Logo

Web Desk

  • Published:

    31 Dec 2023 7:35 AM GMT

cardiovascular disease,Eating meals early,What time you eat,പ്രഭാതഭക്ഷണം ഒഴിവാക്കരുതേ,ഭക്ഷണവുംഹൃദയാഘാതവും,ആരോഗ്യവാര്‍ത്തകള്‍
X

പ്രഭാത ഭക്ഷണം ഒഴിവാക്കുകയോ, അല്ലെങ്കിൽ സമയം വൈകി കഴിക്കുന്നതോ ഇന്ന് സ്ഥിരമാണ്. അതുപോലെതന്നെ അത്താഴം ഒരുപാട് വൈകി കഴിക്കുന്നതും പലർക്കും ശീലമാണ്. ഈ രണ്ടു ശീലങ്ങളും ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങി ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളുമായി ബന്ധമുണ്ടെന്നും ഏത് സമയത്താണ് ഭക്ഷണം കഴിക്കുന്നതെന്നും വളരെ പ്രധാനപ്പെട്ടതാണെന്ന് പഠനങ്ങൾ പറയുന്നു. രാവിലെത്തെയും രാത്രിയിലെയും ഭക്ഷണം ഏറെ വൈകി കഴിക്കുന്നത് ഹൃദയാഘാതത്തിന്റെ സാധ്യത വർധിപ്പിക്കുമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ട്രസ്റ്റഡ് സോഴ്സിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.

പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇതിന്റെ അപകടസാധ്യത കൂടുതലെന്നും പഠനത്തിലുണ്ട്.42 വയസ് പ്രായമുള്ള പത്ത് പേരിലായിരുന്നു പഠനം നടത്തിയത്. അതിൽ എട്ടുപേരും സ്ത്രീകളായിരുന്നു. ഏകദേശം ഏഴ് വർഷത്തോളം ഇവരുടെ ഭക്ഷണ ശീലങ്ങൾ ഗവേഷകർ നിരീക്ഷിച്ചതിന് ശേഷമാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

പ്രഭാത ഭക്ഷണം കഴിക്കാൻ വൈകുന്ന ഓരോ മണിക്കൂറിലുംഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ഏറെ വൈകി അത്താഴം കഴിക്കുന്നവരിൽ സെറിബ്രോവാസ്‌കുലർ എന്ന രോഗത്തിന് സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു. രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്ന ആളുകൾക്ക് രാത്രി എട്ടു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നവരെ അപേക്ഷിച്ച് സെറിബ്രോവാസ്‌കുലർ രോഗത്തിനുള്ള സാധ്യത 28 ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നും കൃത്യസമയത്ത് കഴിക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിച്ചു.

TAGS :

Next Story