Quantcast

സൗദിയില്‍ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിന് സ്വദേശിക്കും പ്രായപരിധി നിശ്ചയിച്ച് മന്ത്രാലയം

ഗാര്‍ഹിക ജീവനക്കാരുടെ തൊഴില്‍മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയമഭേദഗതിയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍

MediaOne Logo

Web Desk

  • Published:

    25 Feb 2024 6:23 PM GMT

Saudi Arabia Sets Age Limit for Hiring Domestic Workers in New Labor Market Reform
X

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് സ്വദേശിയുടെ യോഗ്യതകള്‍ വ്യക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. വിദേശിയായ ഗാര്‍ഹിക തൊഴിലാളിക്ക് വിസ നല്‍കുന്നതിന് സ്വദേശിക്ക് 24 വയസ്സ് പൂര്‍ത്തിയായിരിക്കണം. മാനദണ്ഡങ്ങള്‍ക്കു വിധേയമായിട്ടാണ് മുസാനിദ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹിക ജീവനക്കാരുടെ തൊഴില്‍മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയമഭേദഗതിയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വിദേശിക്ക് ഗാര്‍ഹിക വിസയനുവദിക്കുന്നതിന് ബാച്ചിലറായ സ്വദേശി പൗരന് കുറഞ്ഞത് 24 വയസ്സ് തികഞ്ഞിരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹിക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ മുസാനിദ് പ്ലാറ്റ്‌ഫോം ഇത് സംബന്ധിച്ച യോഗ്യത ഉറപ്പുവരുത്തുമെന്നും മന്ത്രാലയം അറയിച്ചു.

അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയാണ് തൊഴിലാളികളെ ലഭ്യമാക്കുക. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച തൊഴില്‍ കരാറാണ് നിയമത്തിലെ ഏറ്റവും പ്രധാന ഘടകം. കരാറിന് നിശ്ചിത കാലയളവ് ഉണ്ടായിരിക്കുക, പരമാവധി ജോലി സമയം 10 മണിക്കൂറായി നിജപ്പെടുത്തുക, പ്രതിവാര അവധി നല്‍കുക, തൊഴിലാളിയുടെ വ്യക്തിഗത രേഖകള്‍ തടഞ്ഞുവയ്ക്കാതിരിക്കുക, തൊഴിലാളിക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക കടമായി പരിഗണിക്കുകയും തുടര്‍നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുക തുടങ്ങിയ നിബന്ധനകള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Summary: Saudi Arabia Sets Age Limit for Hiring Domestic Workers in New Labor Market Reform

TAGS :

Next Story