Quantcast

സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസിന് തുടക്കമായി

സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് പുതിയ സർവീസ് തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    28 April 2024 11:52 AM GMT

സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസിന് തുടക്കമായി
X

ജിസാൻ: സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസിന് തുടക്കമായി. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് പുതിയ സർവീസ് തുടങ്ങിയത്. ജിസാൻ, സാബിയ, അബു അറീഷ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

293 കിലോമീറ്റർ ദൈർഘ്യത്തിൽ 7 ലൈനുകളായി 84 സ്റ്റോപ്പുകളാണ് സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഉള്ള 47 ബസുകളാണ്് ഇതിനായി സാപ്ത്‌കോ ഇറക്കിയിരിക്കുന്നത്. 81 യാത്രക്കാർക്കുള്ള സൗകര്യം ഒരു ബസിലുണ്ട്. രാവിലെ 5:30 മുതൽ രാത്രി 11:30 വരെ പുതുജനങ്ങൾക്ക് ഈ സേവനം ലഭ്യമായിരിക്കും.

ജിസാനിൽ യാത്ര ചെയ്യാൻ ലൈൻ ഒന്നും രണ്ടുമാണ് ഉപയോഗിക്കേണ്ടത്. സാബിയയിൽ യാത്ര ചെയ്യാൻ ലൈൻ മുന്നും നാലുമാണുള്ളത്. അബു അറീഷിൽ യാത്ര ചെയ്യാൻ ലൈൻ അഞ്ചും ആറും ഉപയോഗിക്കാം. ജിസാൻ സാബിയ അബു അറീഷ് എന്നിടങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രക്ക് ലൈൻ ഏഴ് ആണ് ഒരുക്കിയിരിക്കുന്നത്. 3 റിയാലും 45 ഹലാലയുമാണ് ഒരു യാത്രക്കായി നിശ്ചയിച്ച നിരക്ക്. മൊബൈൽ ആപ്പ് വഴിയും ബസ് കാർഡ് വഴിയും ടിക്കറ്റ് ലഭിക്കുന്നതായിരിക്കും.

TAGS :

Next Story