Quantcast

ഡ്രൈവറില്ലാ ബസിൽ സവാരി നടത്താം; ഖത്തര്‍ എജ്യുക്കേഷൻ സിറ്റിയിൽ സർവീസ് തുടങ്ങി

പുതുമയേറിയ ഇ-ബസ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനും അടുത്തറിയാനും അവസരമൊരുക്കിയാണ് ഒരാഴ്ചത്തെ ഡെമോ സർവീസ് ആരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    17 Feb 2024 5:09 PM GMT

ഡ്രൈവറില്ലാ ബസിൽ സവാരി നടത്താം; ഖത്തര്‍ എജ്യുക്കേഷൻ സിറ്റിയിൽ സർവീസ് തുടങ്ങി
X

ദോഹ: ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണയോട്ടത്തിന് ഖത്തറില്‍ തുടക്കമായി. ഫെബ്രുവരി 22വരെ ഖത്തര്‍ ഫൌണ്ടേഷന്‍ ആസ്ഥാനമായ എജ്യുക്കേഷന്‍ സിറ്റിയിലാണ് ഡ്രൈവറില്ലാ ബസ് ഓടുന്നത് .

പുതുമയേറിയ ഇ-ബസ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനും അടുത്തറിയാനും അവസരമൊരുക്കിയാണ് ഒരാഴ്ചത്തെ ഡെമോ സർവീസ് ആരംഭിച്ചത്. അടുത്ത വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ വൈകുന്നേരം നാലു മണിവരെയായി എജുക്കേഷൻ സിറ്റിക്കുള്ളിൽ ഇ-ബസ് സർവീസ് നടത്തും. ഖത്തർ നാഷണൽ ലൈബ്രറി മെട്രോ സ്റ്റേഷനും നോർത് വെസ്റ്റേൺ യൂണിവേഴ്സിറ്റിക്കു മിടയിൽ ഒമ്പത് സ്റ്റോപ്പുകളിൽ ബസ് നിർത്തും.

എജുക്കേഷൻ സിറ്റിയിലെത്തുന്നവർക്ക് ബസിൽ കയറാനും നിരത്തിലെ ഭാവി ഗതാഗത മാർഗമായ ഓട്ടോണമസ് ഇ ബസിനെ പരിചയപ്പെടാനും കഴിയും. ഏറെ പരീക്ഷണ ഓട്ടങ്ങൾക്കും പരിശോധനകൾക്കുമൊടുവിലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഇ - ബസ് ഇപ്പോൾ സര്‍വീസ് നടത്തുന്നത്. സീറോ കാർബൺ ബഹിർഗമനമാണ് ബസിന്റെ പ്രത്യേകത. പൂർണമായും സുസ്ഥിര ഭാവിയെന്ന ഖത്തറിന്റെ സ്വപ്നങ്ങളിലേക്കുള്ള നിർണായക ചുവടുവെപ്പ് കൂടിയാണ് മാതൃകാ സംരംഭം.

TAGS :

Next Story