Quantcast

ഖത്തറില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍

രണ്ട് ഡോക്ട‌ര്‍മാരും നഴ്സുമാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    20 Feb 2024 6:15 PM GMT

Three people were arrested for preparing fake medical certificates in Qatar
X

പ്രതീകാത്മക ചിത്രം

ദോഹ: ഖത്തറില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തു. രണ്ട് ഡോക്ട‌ര്‍മാരും നഴ്സുമാണ് അറസ്റ്റിലായത്.

സർക്കാർ ജീവനക്കാര്‍ക്ക് ഉൾപ്പെടെ മെഡിക്കൽ ലീവിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയെന്നാണ് കേസ്. സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നവരാണ് ഡോക്ടര്‍മാര്‍. പി.എച്ച്.സിയിലെ ജീവനക്കാരിയാണ് നഴ്സ്.

ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ഉത്തരവിട്ടു. ആരോഗ്യമന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഇവർക്കെതിരെ അന്വേഷണം പൂർത്തിയാക്കിയത്.

അനധികൃതമായി മെഡിക്കൽ ലീവ് ലഭ്യമാക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പണംവാങ്ങി നൽകിയെന്നതാണ് ഇവർക്കെതിരായ കുറ്റം. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയ രോഗികളുടെ മെഡിക്കൽ റെക്കോഡും സൂക്ഷിച്ചിട്ടില്ല. വ്യാജരേഖ തയ്യാറാക്കൽ, ആരോഗ്യമേഖലയുടെ മ്യൂല്യങ്ങൾ ലംഘിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

TAGS :

Next Story