Quantcast

ഖത്തറിൽ താരമായി ഡ്രൈവറില്ലാതെ ഓടുന്ന കുഞ്ഞന്‍ ബസ്

പത്ത് പേര്‍ക്കാണ് ഈ ബസില്‍ ഒരുമിച്ച് യാത്ര ചെയ്യാനാവുക

MediaOne Logo

Web Desk

  • Published:

    19 Feb 2024 6:30 PM GMT

ഖത്തറിൽ താരമായി ഡ്രൈവറില്ലാതെ ഓടുന്ന കുഞ്ഞന്‍ ബസ്
X

ദോഹ: ഖത്തറിലിപ്പോള്‍ താരം ഒരു കുഞ്ഞന്‍ ബസാണ്. ഡ്രൈവറില്ലാതെ ഓടുന്ന ബസ്, എജ്യുക്കേഷന്‍ സിറ്റിയില്‍ ഡ്രൈവറില്ലാ ബസില്‍ ഒരു യാത്ര ചെയ്തുവരാം.പത്ത് പേര്‍ക്കാണ് ഈ ബസില്‍ ഒരുമിച്ച് യാത്ര ചെയ്യാനാവുക.

യാത്രക്കാര്‍ കയറിക്കഴിഞ്ഞാല്‍ ബസ് ഓടിത്തുടങ്ങും.നിലവില്‍ പരീക്ഷണയോട്ടമായതിനാല്‍ 25 കിലോമീറ്ററാണ്. പരമാവധി വേഗത.ഈ മാസം 22 വരെയാണ് പരീക്ഷണയോട്ടം നടക്കുന്നത്. പരീക്ഷണയോട്ടമായതിനാല്‍ തന്നെ മാന്വല്‍ മോഡ് കൂടി ആക്ടീവ് ആണ്.

സ്റ്റിയറിങ് പിടിക്കാന്‍ ഒന്നും ആരുമില്ലെങ്കിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സ്റ്റിയറിങ് ഘടിപ്പിച്ചിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ബസ് കൃത്യമായി നിര്‍ത്തും, 20സെക്കന്റാണ് യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം.

കൌതുകത്തോടെയാണ് ഈ ഡ്രൈവറില്ലാ ബസില്‍ യാത്രക്കായി ആളുകളെത്തുന്നത്. ബസിന്റെ മുന്നിലും പിന്നിലുമായി ഘടിപ്പിച്ചിട്ടുള്ള 12 ക്യാമറകളാണ് പ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകം. 250 മീറ്റര്‍ അകലെ വരെയുള്ള വസ്തുക്കള്‍ വരെ ഈ ക്യാമറകള്‍ തിരിച്ചറിയും. ചൈനീസ് കമ്പനിയായ യൂടോങ് നിര്‍മിച്ച ബസ് പൂര്‍ണമായും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്

TAGS :

Next Story