Quantcast

ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് ഖത്തറും ജോർദാനും

ഗസ്സയില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചു

MediaOne Logo

Web Desk

  • Published:

    24 Dec 2023 5:48 PM GMT

ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് ഖത്തറും ജോർദാനും
X

ദോഹ: ഗസ്സയില്‍ സമ്പൂര്‍ണ വെട‌ിനിര്‍ത്തല്‍ വേണമെന്ന് ഖത്തറും ജോര്‍ദാനും ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള യു.എന്‍ സെക്യൂരിറ്റി കൗൺസിൽ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഗസ്സയില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചു.

ഖത്തര്‍ സന്ദര്‍ശിക്കുന്ന ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദിയും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും നടത്തിയ ചര്‍ച്ചയിലാണ് സമ്പൂര്‍ണ വെടി നിര്‍ത്തല്‍ വേണമെന്ന നിലപാട് സ്വീകരിച്ചത്.

യുഎന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണം. ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

അതേ സമയം ഗസ്സയില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചു. ഇത് നാലാം സംഘമാണ് ഖത്തറിലെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ 1500 പേരുടെയും ചികിത്സയും 3000 അനാഥരുടെ സംരക്ഷണവും ഖത്തര്‍ ഏറ്റെടുത്തിരുന്നു.

TAGS :

Next Story