Quantcast

മീഡിയ വണ്‍ ഗീത് മല്‍ഹാര്‍; ഖത്തറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

MediaOne Logo

Web Desk

  • Published:

    28 Jun 2022 3:13 AM GMT

മീഡിയ വണ്‍ ഗീത് മല്‍ഹാര്‍;   ഖത്തറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
X

ലോകകപ്പിന് മുമ്പേ ഖത്തര്‍ മലയാളികളുടെ ആരവത്തിന് കിക്കോഫ് മുഴക്കാന്‍ അവസരമൊരുക്കുന്ന മീഡിയ വണ്‍ ഗീത് മല്‍ഹാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ ഒന്നിന് വെള്ളിയാഴ്ച ദോഹ ആസ്പയര്‍ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളിലാണ് പരിപാടി നടക്കുന്നത്. ഗായകരായ കണ്ണൂര്‍ ശരീഫ്, മഞ്ജരി, ഹിഷാം അബ്ദുല്‍ വഹാബ്, സൂരജ് സന്തോഷ്, ക്രിസ്റ്റകല, ലക്ഷ്മി ജയന്‍ തുടങ്ങി വന്‍ താരനിരയാണ് ആവേശക്കടല്‍ തീര്‍ക്കാന്‍ ഖത്തറിലെത്തുക.

ഖത്തര്‍ ദുല്‍ഖര്‍ ഷോയും പ്രവാസോത്സവവും ഖയാലുമടക്കം ഖത്തര്‍ മലയാളികള്‍ എന്നും ഓര്‍മ്മിക്കുന്ന പരിപാടികള്‍ സമ്മാനിച്ച മീഡിയ വണിന്റെ മറ്റൊരു ഉപഹാരമാണ് ഗീത് മല്‍ഹാര്‍. ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റും ടീ ടൈമുമാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ക്യു ടിക്കറ്റ് വഴിയും നേരിട്ടും സ്വന്തമാക്കാം. ടിക്കറ്റുകള്‍ക്കായി 70207018,66258968 എന്ന നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.

TAGS :

Next Story