Quantcast

പ്രീക്വാര്‍ട്ടര്‍ തീപാറും , സൌദിക്ക് എതിരാളികള്‍ കൊറിയ

ജോര്‍ദനെതിരെയും മലേഷ്യക്കെതിരെയും സമനില വഴങ്ങിയതോടെ ദക്ഷിണ കൊറിയ ഇ ഗ്രൂപ്പില്‍ രണ്ട‌ാം സ്ഥാനത്തായതോടെയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്

MediaOne Logo

Web Desk

  • Published:

    25 Jan 2024 6:07 PM GMT

പ്രീക്വാര്‍ട്ടര്‍ തീപാറും , സൌദിക്ക് എതിരാളികള്‍ കൊറിയ
X

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. സൗദി അറേബ്യയും ദക്ഷിണ കൊറിയയും നേര്‍ക്കുനേര്‍ വരുന്നതാണ് പ്രീ ക്വാര്‍ട്ടറിനെ ശ്രദ്ധേയമാക്കുന്നത്. ജോര്‍ദനെതിരെയും മലേഷ്യക്കെതിരെയും സമനില വഴങ്ങിയതോടെ ദക്ഷിണ കൊറിയ ഇ ഗ്രൂപ്പില്‍ രണ്ട‌ാം സ്ഥാനത്തായതോടെയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ആതിഥേരായ ഖത്തറും ഫലസ്തീനും തമ്മിലുള്ള മത്സരവും ആരാധകര്‍ക്ക് വിരുന്നാകും

പ്രീക്വാർട്ടർ ലൈനപ്പ്

ജനു 28: ആസ്ത്രേലിയ x ഇന്തോനേഷ്യ (2.30PM -ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം )

യു.എ.ഇ x തജികിസ്താൻ (7.PM -അഹ്മദ് ബിന്‍ അലി സ്റ്റേഡിയം )

ജനു. 29: ഇറാഖ് x ജോർദാൻ 2.30PM - ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം

ഖത്തർ x ഫലസ്തീൻ 7PM അല്‍ബെയ്ത്ത് സ്റ്റേഡിയം

ജനു. 30: ഉസ്ബെക് x തായ്‍ലൻഡ് 2.30 PM അല്‍ ജനൂബ് സ്റ്റേഡിയം

സൗദി x ദ. കൊറിയ 7.PM എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം

ജനു. 31: ബഹ്റൈൻ x ജപ്പാൻ 2.30 അല്‍ തുമാമ സ്റ്റേഡിയം

ഇറാൻ x സിറിയ 7 PM അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയം

TAGS :

Next Story