Quantcast

പൊതുതെരഞ്ഞെടുപ്പിനെ ജനാധിപത്യം സംരക്ഷിക്കാനുള്ള അവസരമായി കാണണം- ഖത്തര്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി

പാര്‍ട്ടി താല്‍പ്പര്യങ്ങളേക്കാള്‍ ജനാധിപത്യത്തിന് പ്രാധാന്യം നല്‍കണമെന്നും പി.സി.സി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    21 Feb 2024 7:00 PM GMT

പൊതുതെരഞ്ഞെടുപ്പിനെ ജനാധിപത്യം സംരക്ഷിക്കാനുള്ള അവസരമായി കാണണം- ഖത്തര്‍  പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി
X

ദോഹ: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ ജനാധിപത്യം സംരക്ഷിക്കാനുള്ള അവസരമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കാണണമെന്ന് ഖത്തര്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി. പാര്‍ട്ടി താല്‍പ്പര്യങ്ങളേക്കാള്‍ ജനാധിപത്യത്തിന് പ്രാധാന്യം നല്‍കണമെന്നും പി.സി.സി ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ഉടൻ നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാറിന്റെ മുന്നറിയിപ്പ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തന്ത്രമാണ്. വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്. ഇതിനെതിരിൽ മുഴുവൻ ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പി.സി.സി യോഗം ആവശ്യപ്പെട്ടു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള അവസരമായി രാഷ്ട്രീയപാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും പി.സി.സി യോഗം വിലയിരുത്തി. ചെയർമാൻ നിസാർ കോച്ചേരി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കെ.സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.

വിവിധ സംഘടനാ പ്രതിനിധികളായ ശ്രീജിത്ത് എസ്.നായർ, റുഖ്നുദ്ദീൻ അബദുല്ല, ഷംന ആസ്മി, അഷ്റഫ് മടിയേരി, ഷാജി ഫ്രാൻസിസ് , അഡ്വക്കറ്റ ജാഫർഖാൻ, സക്കരിയ മാണിയൂർ, സാദിഖലി ചെന്നാടൻ, തുടങ്ങിയവര്‍ സംസാരിച്ചു. ജനറൽ കൺവീനർ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

TAGS :

Next Story