Quantcast

ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    26 Feb 2024 5:28 PM GMT

Israeli strikStrategic Dialogue ,U.S.-Qatar Strategic Dialogue es on central Gaza
X

ദോഹ: ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുമായി കൂടിക്കാഴ്ച നടത്തി.അമീര്‍ നാളെ ഫ്രാന്‍സ് സന്ദര്‍ശിക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹ കേന്ദ്രീകരിച്ച് നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയ്യയുമായി ചര്‍ച്ച നടത്തിയത്.

ഗസ്സയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. ശാശ്വത വെടിനിര്‍ത്തലിനായി ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ അമീര്‍ വിശദീകരിച്ചു, 1967 ലെ അതിര്‍ത്തികള്‍ പ്രകാരം സ്വതന്ത്ര്യ ഫലസ്ഥീന്‍ നിലവില്‍ വരണമെന്നും ഖത്തര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി അമീര്‍ നാളെ പാരീസിലെത്തും . ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി അമീര്‍ കൂടിക്കാഴ്ച നടത്തും., അതേ സമയം ഇസ്രായേല്‍ വാര്‍കാബിനറ്റ് തീരുമാനപ്രകാരം ഇസ്രായേല്‍ പ്രതിനിധികള്‍ വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ചകള്‍ക്കായി ദോഹയിലെത്തിയിട്ടുണ്ട്.

അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ പ്രതിനിധികളും ഖത്തറിലുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകളെ കുറിച്ച് ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല


TAGS :

Next Story