Quantcast

ഇസ്രായേൽ ആക്രമണം നൂറുദിനം പിന്നിട്ടതിനു പിന്നാലെ ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് ഖത്തർ അമീർ

ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതും കുടിയിറക്കുന്നതും അംഗീകരിക്കില്ല. ഗസ്സയുടെ അവകാശങ്ങൾക്കൊപ്പം നിലയുറപ്പിക്കും

MediaOne Logo

Web Desk

  • Published:

    15 Jan 2024 6:19 PM GMT

ഇസ്രായേൽ ആക്രമണം നൂറുദിനം പിന്നിട്ടതിനു പിന്നാലെ ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് ഖത്തർ അമീർ
X

ദോഹ: ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം നൂറുദിനം പിന്നിട്ടതിനു പിന്നാലെ ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി. സെൻട്രൽ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ, വൈസ് ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ

മനുഷ്യത്വരഹിതമായ ഇസ്രായേലിന്റെ ആക്രമണങ്ങളെ ശക്തമായ ഭാഷയിലാണ് അമീര്‍ അപലപിച്ചത്. ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതും കുടിയിറക്കുന്നതും അംഗീകരിക്കില്ല. ഗസ്സയുടെ അവകാശങ്ങൾക്കൊപ്പം നിലയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയും അമീര്‍ വ്യക്തമാക്കി. ശരിയും തെറ്റും ഏതെന്ന സംവാദമെന്നതിനേക്കാൾ ഫലസ്തീൻ എന്നത് തത്വാധിഷ്ഠിതമായ വിഷയമാണെന്ന് അമീർ പറഞ്ഞു.

എല്ലാ താൽപര്യങ്ങൾക്കും സൗഹൃദങ്ങൾക്കുമപ്പുറം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ പിന്തുണക്കുകയെന്നത് ഖത്തറിന്റെ മാനുഷികവും വിശ്വാസപരവുമായാ ബാധ്യതയാണ്. ഒരു ദുരന്തം നേരിടുമ്പോഴും, സഹായം ആവശ്യമുള്ളപ്പോഴും അവർ സൗഹൃദ രാജ്യമാണോ, അതോ ബന്ധമൊന്നുമില്ലാത്തവരാണോ എന്ന വേർതിരിവില്ലാതെ സാധ്യമായ സഹായങ്ങൾ ചെയ്യുമെന്നും അമീര്‍ പറഞ്ഞു.

TAGS :

Next Story