Quantcast

ഖത്തർ പൊലീസ് കോളജിൽ നിന്നുള്ള ആറാമത് ബാച്ച് സേവന പാതയിലേക്ക്

ഖത്തർ, ഫലസ്തീൻ, ജോർഡൻ, ഇറാഖ്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിരുദധാരികളാണ് പരിശീലനം പൂർത്തിയാക്കിയത്

MediaOne Logo

Web Desk

  • Published:

    19 Jan 2024 7:05 PM GMT

6th batch from Qatar Police College ready to service
X

ഖത്തർ പൊലീസ് കോളജിൽ നിന്നുള്ള ആറാമത് ബാച്ച് സേവന പാതയിലേക്ക്. അൽ സൈലിയ പൊലീസ് അക്കാദമിയുടെ ഭാഗമായ പൊലീസ് കോളജിൽ നിന്നുള്ള 107 ബിരുദധാരികളാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.

ഖത്തർ, ഫലസ്തീൻ, ജോർഡൻ, ഇറാഖ്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിരുദധാരികളാണ് പരിശീലനം പൂർത്തിയാക്കിയത്. മിലിട്ടറി പരേഡ്, പുതിയ കേഡറ്റുകളുടെ മാർച്ച് എന്നിവക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഒമാൻ ആഭ്യന്തര മന്ത്രി സയിദ് ഹമുദ് ബിൻ ഫൈസൽ അൽ ബുസൈദി, ജോർഡൻ ആഭ്യന്തര മന്ത്രി മാസിൻ അബ്ദുല്ല ഹിലാൽ അൽ ഫറായി, ഫലസ്തീൻ ആഭ്യന്തര മന്ത്രി മഹ്മൂദ് ഹബ് അൽ റീഹ്, ലെബനാൻ ആഭ്യന്തര മന്ത്രി ബഹാം മവ്‌ലവി തുടങ്ങിയവർ പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പങ്കുചേർന്നു.

TAGS :

Next Story