Quantcast

ഫലസ്തീനെതിരെ പോസ്റ്റ്; ബഹ്റൈനിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ

കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    19 Oct 2023 6:00 PM GMT

ഫലസ്തീനെതിരെ പോസ്റ്റ്; ബഹ്റൈനിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ
X

മനാമ: സാമൂഹിക മാധ്യമത്തിൽ ഫലസ്തീനെതിരെ പോസ്റ്റിട്ട പ്രവാസിയെ ബഹ്റൈൻ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ഏഷ്യൻ വംശജനാണെന്ന് ‎ ഇലക്‌ട്രോണിക് സെക്യൂരിറ്റി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു.

സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

TAGS :

Next Story