Quantcast

ക​ന​ത്ത മ​ഴയിൽ ​ഒമാനിൽ രണ്ട്​ കുട്ടികൾ മരിച്ചു

അ​ത്യാ​വ​ശ്യ​കാര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്

MediaOne Logo

Web Desk

  • Updated:

    2024-02-12 17:52:04.0

Published:

12 Feb 2024 5:51 PM GMT

ക​ന​ത്ത മ​ഴയിൽ ​ഒമാനിൽ രണ്ട്​ കുട്ടികൾ മരിച്ചു
X

മസ്കത്ത്:ക​ന​ത്ത മ​ഴയിൽ ​ഒമാനിൽ രണ്ട്​ കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ്​ തിങ്കളാഴ്ച രാത്രിയോടെ കിട്ടിയത്​. മറ്റ്​ കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന്​ സിവില്‍ ഡിഫന്‍സ് ആൻഡ്​ ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

ഒമാനിലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തിങ്കളാഴ്ച രാത്രിയും നല്ല മഴയാണ്​ ലഭിച്ചത്​. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ച്​ ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി നി​ൽ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും നി​ർ​ദ്ദേ​ശി​ച്ചു.അ​ത്യാ​വ​ശ്യ​കാര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

TAGS :

Next Story