Quantcast

റമദാൻ മാസത്തിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസ്

റമദാനിലെ ആദ്യ ദിവസങ്ങളിൽ അപകടങ്ങൾ വർധിക്കാറുണ്ട്. ഇക്കാരണത്താലാണ് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം

MediaOne Logo

Web Desk

  • Published:

    13 March 2024 6:13 PM GMT

റമദാൻ മാസത്തിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസ്
X

മസ്കത്ത്: റമദാൻ മാസത്തിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. റമദാനിലെ ആദ്യ ദിവസങ്ങളിൽ അപകടങ്ങൾ വർധിക്കാറുണ്ട്. ഇക്കാരണത്താലാണ് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം റോയൽ ഒമാൻ പൊലീസ് നൽകിയിരിക്കുന്നത്.

പുണ്യമാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളിൽ വലിയൊരുശതമാനവും വാഹനമോടിക്കുന്നതിലെ ശ്രദ്ധക്കുറവും, ക്ഷീണവും, ഉറക്കക്കുറവുമാണ്. റോഡിലുള്ള മറ്റൊരാൾക്ക് തെറ്റ് സംഭവിക്കാനും അപകടത്തിനും സാധ്യതയുണ്ടെന്ന് കരുതി എപ്പോഴും ഡിഫൻസീവ് ഡ്രൈവിങ്ങ് പിന്തുടരണമെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇങ്ങനെ ഒരാൾക്ക് തന്നെയും മറ്റുള്ളവരുടെയും ജീവൻ സംരക്ഷിക്കാൻ കഴിയും. യാത്രയിൽ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ വാഹനം നിർത്തി മതിയായ വിശ്രമം എടുക്കണമെന്നും റോയൽ ഒമാൻ പൊലീസ് നിർദ്ദേശിച്ചു.റമദാനിലെ ട്രാഫിക് അപകടങ്ങളുടെ ശരാശരി മറ്റു മാസങ്ങളെ അപേക്ഷിച്ച് അൽപം കൂടുതലാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്.

വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷിത അകലം പാലിക്കാത്തതും ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. സർക്കാർ മേഖലയിലെ റമദാൻ മാസത്ത 'ഫ്ലക്സിബിള്‍' രീതി അനുസരിച്ചുള്ള ജോലി സമയം ജീവനക്കാർക്ക് ഗുണകരമാകുന്നതോടൊപ്പം നിരത്തുകളിലെ തിരക്കൊഴിവാകുന്നതിനും സഹായകമാകും.

TAGS :

Next Story