Quantcast

മസ്കത്ത് മെട്രോ: കൺസൾട്ടൻസി പഠനം ഈ വർഷം പൂർത്തിയാകും

ഒമാനും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ബന്ധം സംബന്ധിച്ച പഠനവും ഈ വർഷം പൂർത്തിയാകും

MediaOne Logo

Web Desk

  • Published:

    20 Feb 2024 7:01 PM GMT

oman railway
X

Representative image

മസ്കത്ത്: ഒമാനിൽ റെയിൽവേ പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം ഈ വർഷം പൂർത്തിയാകും.

മസ്കത്തിൽ 100 കോടി റിയാൽ മുതൽ മുടക്കിൽ നിർമിക്കുന്ന മെട്രോ ലൈനിന് 55 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. വരാനിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയിലേക്കുള്ള കണക്റ്റിവിറ്റി ഉൾപ്പെടെ 42 പാസഞ്ചർ സ്റ്റേഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പഠനം പൂർത്തിയാക്കിയ ശേഷം മസ്‌കത്ത് മെട്രോയുടെ കാര്യത്തിൽ ഈ വർഷം തന്നെ തീരുമാനമുണ്ടാകുമെന്ന് ഗതാഗത, വാർത്ത, വിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് ബിൻ സഈദ് അൽ മാവാലി പറഞ്ഞു.

പ്രധാന സ്ഥലങ്ങൾക്കിടയിൽ അതിവേഗ കണക്ഷനുകൾ നൽകി തലസ്ഥന നഗരിയിലെത്തുന്ന സന്ദർശകരുൾപ്പെടെയുള്ളവരുടെ യാത്ര സുഗമമാക്കുക, റോഡുകളിലെ തിരക്ക് കുറക്കുക, ഭാവിയിൽ റോഡുകൾ വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത കുറക്കുക എന്നിവയുൾപ്പെടെ മസ്കത്ത് മെട്രോ പദ്ധതിയലൂടെ ലക്ഷ്യമിടുന്നുണ്ട്.

സുഹാർ-അബൂദാബി അന്താരാഷ്‌ട്ര റെയിൽവേ ലൈൻ ഈ വർഷം തന്നെ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ബന്ധം സംബന്ധിച്ച പഠനവും ഈ വർഷം പൂർത്തിയാകും. റെയിൽവേ നിയമത്തിന്‍റെ കരട് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്നും അധികൃതർ പറഞ്ഞു.

TAGS :

Next Story