Quantcast

'നല്ല ലോകം, നല്ല നാളെ'; ഐ.സി.എഫ് സ്നേഹസഞ്ചാരം സമാപിച്ചു

കഴിഞ്ഞ ഡിസംബറിൽ മദീനയിൽ നിന്നാണ് സഞ്ചാരം ആരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    21 Feb 2024 7:08 PM GMT

നല്ല ലോകം, നല്ല നാളെ; ഐ.സി.എഫ് സ്നേഹസഞ്ചാരം സമാപിച്ചു
X

സലാല: 'നല്ല ലോകം, നല്ല നാളെ' എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ജി.സി.സി തലത്തിൽ സംഘടിപ്പിച്ച സ്‌നേഹസഞ്ചാരം സലാലയിൽ സമാപിച്ചു. സമാപന പരിപാടിയിൽ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ മുഖ്യാതിഥിയായി.

ഐ.സി.എഫ് സംഘടിപ്പിക്കുന്ന മാനവവികസന വര്‍ഷത്തിന്റെ ഭാഗമായാണ് സ്നേഹ സഞ്ചാരം എന്ന ഇസ്തിഖ്ബാലിയ നടന്നത്. കഴിഞ്ഞ ഡിസംബറിൽ മദീനയിൽ നിന്നാണ് സഞ്ചാരം ആരംഭിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഒമാന്റെ വിവിധ കേന്ദ്രങ്ങളിലൂടെയും സഞ്ചാരം കടന്ന് പോയിരുന്നു.

ക്ഷേമമുള്ള ഒരു ലോകം സാധ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികളിലേക്കും പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചാണ് ഈ കാമ്പയിൻ നടത്തുന്നത്. സലാല ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സമാപന പരിപാടി ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസിഡന്റ് അബ്ദുര്‍ഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജം ഇയ്യത്തിൽ ഉലമ ഉപാധ്യക്ഷൻ സയീദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. അബ്ദുൽ അസീസ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ് സലാല പ്രസിഡന്റ് അഹ്‌മദ് സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഐ.സി.എഫ് നേതക്കളും ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ളവരും സംബന്ധിച്ചു.

TAGS :

Next Story