Quantcast

ദുരിതകാലത്ത് കൈത്താങ്ങായവർക്ക് നന്ദി പറഞ്ഞ് ബിനു നാടണഞ്ഞു

റൂവി കെ.എം.സി.സിയുടെ നേത്വത്തിലാണ് ബിനുവിനെ നാട്ടിലെത്തിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-01-11 21:50:29.0

Published:

11 Jan 2024 6:47 PM GMT

Binu, a native of Nadapuram, left the country thanking those who helped him in his miserable life, Binu reaches back home after miserable days in Oman
X

മസ്കത്ത്: ദുരിതജീവിതത്തിന്‌ കൈത്താങ്ങായവർക്ക് നന്ദി പറഞ്ഞ് നാദാപുരം സ്വദേശി ബിനു നാടണഞ്ഞു. ഒമാനിൽ വ്യവസായം തകർന്നും മറ്റു വ്യക്തിപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടും ഒരു വർഷത്തോളമായി തെരുവിലായിരുന്ന ഇദ്ദേഹത്തെ റൂവി കെ.എം.സി.സിയുടെ നേത്വത്തിലാണ് നാട്ടിലെത്തിച്ചത്.

മസ്‌കത്തിലെ റൂവി സുൽത്താൻ ഖാബൂസ്‌ മസ്ജിദിലും പരിസരങ്ങളിലുമായി കഴിഞ്ഞിരുന്ന ബിനുവിനെ നാട്ടിലെത്തിക്കാൻ കെ.എം.സി.സി നിരവധി തവണ നിർബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു. അതിനിടെ ദിവസവേതനത്തിന്‌ ശുചീകരണ ജോലിക്കായി പോയ ബിനുവിന്‌ ആസിഡ്‌ പൊള്ളലേൽക്കുകയും ചെയ്തു. ഇത് കടുത്ത ദുരിതം സമ്മാനിക്കുകയും ചെയ്തപ്പോഴാണ്‌ വീണ്ടും കെ.എം.സി.സി അദ്ദേഹത്തെ നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ പുനരാരംഭിച്ചത്‌.

ബദർ അൽ സമ ഹോസ്പിറ്റലിൽ ഒരു മാസത്തിലേറെയായി പൂർണ ചികിത്സ നൽകുകയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കേസുകൾ കോടതിയെ ബോധിപ്പിച്ച്‌ തടവ്‌ ഉൾപ്പെടെയുള്ള ശിക്ഷകളിൽനിന്ന് ഇളവ്‌ വാങ്ങിച്ചെടുക്കുകയും ചെയ്താണ്‌ കഴിഞ്ഞ ദിവസം ബിനുവിനെ നാട്ടിലേക്കെത്തിച്ചത്‌. ബിനുവിന്റെ തുടർചികിത്സക്കായി കെ.എം.സി.സി അനുവദിച്ച 25,000 രൂപ നാദാപുരം പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ വി.വി മുഹമ്മദലി കൈമാറി.

റൂവി കെ.എം.സി.സി പ്രസിഡണ്ട് റഫീഖ്, ഭാരവാഹികളായ മുഹമ്മദ് വാണിമേൽ, അമീർ കാവനൂർ, ബാദുഷ ഇരിക്കൂർ തുടങ്ങിയവരുടെ ശ്രമഫലമായി മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബിനു നാടണഞ്ഞത്.

Summary: Binu reaches back home after miserable days in Oman

TAGS :

Next Story