Quantcast

കുവൈത്തിലെ വിശ്വാസികളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് മോസ്‌ക്

റമദാനിലെ 27-ാം രാവില്‍ ഒരു ലക്ഷത്തിലധികം വിശ്വാസികളെ സ്വീകരിക്കും. 5,000-ത്തിലധികം ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്യും

MediaOne Logo

Web Desk

  • Published:

    14 March 2024 7:00 PM GMT

Kuwait grand mosque
X

കുവൈത്ത് സിറ്റി: വിശ്വാസികളെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഖുവൈത്ത് ഗ്രാൻഡ് മോസ്‌ക് അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ അലി ഷദ്ദാദ് അല്‍ മുതൈരി പറഞ്ഞു. റമദാനിലെ 27-ാം രാവില്‍ ഒരു ലക്ഷത്തിലധികം വിശ്വാസികളെ സ്വീകരിക്കും. 5,000-ത്തിലധികം ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്യും.

45,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവും 60,000-ത്തില്‍ അധികം വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുള്ള മസ്ജിദ് കബീര്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ്. മുന്‍ അമീര്‍ ഷെയ്ഖ് ജാബര്‍ അല്‍ സബാ ആണ് 1979 ല്‍ ഗ്രാന്‍ഡ് മോസ്‌ക് നിര്‍മ്മാണം ആരംഭിച്ചത്. 1986 ല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.

ഇസ്ലാമിക വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച പള്ളി രാജ്യത്തെ പ്രധാന സാംസ്‌കാരിക ആകര്‍ഷണമാണ്. മിഷാരി അല്‍-അഫാസി, അഹമ്മദ് അല്‍-നഫീസ്, ഫഹദ് വാസല്‍,മാജിദ് അല്‍-അന്‍സി തുടങ്ങിയവര്‍ അവസാന പത്തിലെ റമദാന്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അല്‍ മുതൈരി അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേകയിടം നിശ്ചയിച്ചിട്ടുണ്ട്. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായം മുഴുവന്‍ സമയവും ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

TAGS :

Next Story