Quantcast

അനധികൃതമായി രാജ്യത്തേക്ക് കടക്കുവാന്‍ ശ്രമിച്ച കുടുബത്തെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    29 Nov 2023 4:04 AM GMT

അനധികൃതമായി രാജ്യത്തേക്ക് കടക്കുവാന്‍   ശ്രമിച്ച കുടുബത്തെ അറസ്റ്റ് ചെയ്തു
X

കുവൈത്തിലെ സാൽമി അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കുവാന്‍ ശ്രമിച്ച കുടുബത്തെ അറസ്റ്റ് ചെയ്തു. മകനെയും മരുമകളെയും മൂന്ന് പേരക്കുട്ടികളെയും അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച വയോധികയെയാണ് പിടികൂടിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു.

സംശയാസ്പദമായ രീതിയില്‍ കണ്ട വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് വിസ രേഖകള്‍ ഇല്ലാതെ കുടുംബത്തെ കണ്ടെത്തിയത്.

പിടികൂടിയ വൃദ്ധയെ സാല്‍മി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി .എന്നാല്‍ കുടുംബത്തെ അൽ-റാഖി വഴി തിരികെ അയച്ചതായി അധികൃതര്‍ പറഞ്ഞു.

TAGS :

Next Story