Quantcast

ക്രിസ്തുമസ് ആശംസകൾ സ്വീകരിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിച്ച് ആർച്ച് ബിഷപ്പ്

MediaOne Logo

Web Desk

  • Published:

    5 Jan 2024 10:02 AM GMT

ക്രിസ്തുമസ് ആശംസകൾ സ്വീകരിക്കാന്‍   കഴിയാത്തതില്‍ ക്ഷമ ചോദിച്ച് ആർച്ച് ബിഷപ്പ്
X

കുവൈത്തില്‍ ക്രിസ്തുമസ് ആശംസകൾ സ്വീകരിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നതായി സെന്റ് മാർക്സ് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ആർച്ച് ബിഷപ്പ് ബെഗോൾ ബിഷപ്പ് ബിഷോയ് പറഞ്ഞു.

മുന്‍ അമീറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഈ വര്‍ഷം ക്രിസ്തുമസ് ആഘോഷങ്ങള്‍ മാറ്റി വെച്ചിരുന്നു. നല്ല മുൻഗാമിയുടെ ഏറ്റവും മികച്ച പിൻഗാമിയായി മാറുവാന്‍ ഷെയ്ഖ്‌ മിശ്അല്‍ അൽ അഹമ്മദിന് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ശനിയാഴ്ച വൈകുന്നേരം നടക്കുന്ന കുർബാന പ്രാർത്ഥന മാത്രമായി പരിമിതപ്പെടുത്തുമെന്ന് ആർച്ച് ബിഷപ്പ് ബെഗോൾ ബിഷപ്പ് ബിഷോയ് അറിയിച്ചു.

TAGS :

Next Story