Quantcast

ഗസ്സയിലെ ജനതയ്ക്കായി മെഡിക്കൽ സഹായങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈത്ത്

MediaOne Logo

Web Desk

  • Published:

    26 Dec 2023 3:34 AM GMT

ഗസ്സയിലെ ജനതയ്ക്കായി മെഡിക്കൽ   സഹായങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈത്ത്
X

യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന ഗസയിലെ ജനതയ്ക്കായി മെഡിക്കൽ സഹായങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈത്ത്. ഒരു ലക്ഷത്തോളം ഡോളർ വിലമതിക്കുന്ന മരുന്നുകളും, മെഡിക്കല്‍ ഉൽപന്നങ്ങൾ മേട്രോ ഗ്രൂപ്പ് പ്രതിനിധികള്‍, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചാരിറ്റി സംഘടനകളും യോജിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഐക്യത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നതാണ് സഹായമെന്നും കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചുനല്കുമെന്നും മെട്രോഗ്രൂപ്പ് ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ അറിയിച്ചു.

റെഡ് ക്രെസെന്റ് സൊസൈറ്റി പ്രതിനിധികളായ അബ്ദുൽ റഹ്മാൻ അൽ സലാഹ് , ഫൈസൽ അൽ അഫ്ത്, ഫൈസല്‍ ഹംസ എന്നിവര്‍ സന്നിഹിതരായിരുന്നു.

TAGS :

Next Story