Quantcast

മനുഷ്യക്കടത്ത് തടയാൻ കര്‍ശന നടപടികളുമായി കുവൈത്ത്

MediaOne Logo

Web Desk

  • Published:

    29 Dec 2023 4:31 AM GMT

മനുഷ്യക്കടത്ത് തടയാൻ കര്‍ശന നടപടികളുമായി കുവൈത്ത്
X

മനുഷ്യക്കടത്ത് തടയുന്നതിനായി കര്‍ശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്.

മനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതിയുടെ വൈസ് ചെയർമാനാണ് ഹാഷിം അൽ ഖല്ലാഫ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കുവാന്‍ കുവൈത്ത് പ്രതിജ്ഞാബദ്ധരാണ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും കരാറുകളും മറ്റ് നടപടികളുടെ സമഗ്രമായ വിവരണവും വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്ന് അൽ ഖല്ലാഫ് പറഞ്ഞു.

സാമൂഹിക അവബോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യേക അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ കുവൈത്തില്‍ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയുമാണ് ലഭിക്കുക. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story