Quantcast

കുവൈത്തില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് അമീര്‍

ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരമാണ് കുവൈത്ത് അമീര്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടത്

MediaOne Logo

Web Desk

  • Updated:

    2024-02-15 18:20:24.0

Published:

15 Feb 2024 6:19 PM GMT

Political uncertainty continues in Kuwait after parliament is dissolved
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടു. ഇന്ന് വൈകീട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുറപ്പെടുവിച്ചത്. ദേശീയ അസംബ്ലി അംഗം നടത്തിയ ഭരണഘടനാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരമാണ് കുവൈത്ത് അമീര്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. ഇതോടെ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്കു കൂടി നീങ്ങും. പാര്‍ലമെന്റ് പിരിച്ചുവിട്ടാൽ രണ്ടു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.

കഴിഞ്ഞ ജൂൺ ആറിനാണ് രാജ്യത്ത് അവസാന തെരഞ്ഞെടുപ്പ് നടന്നത്. നാലുവർഷം കാലാവധിയുള്ള ദേശീയ അസംബ്ലി ഒരു വർഷം തികയും മുമ്പാണ് പിരിച്ചുവിടുന്നത്. 2022 സെപ്റ്റംബർ 29ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും 2023 മാർച്ചിൽ ഫലം അസാധുവാക്കി ഭരണഘടന കോടതിവിധി പുറപ്പെടുവിച്ചിരുന്നു.

2020ലെ ദേശീയ അസംബ്ലി കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, എപ്രിൽ 17ന് 2020ലെ പാർലമെന്റ് അമീർ പിരിച്ചുവിട്ടു. ഇതോടെയാണ് രാജ്യം ജൂൺ ആറിന് മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

Summary: Kuwait Emir Sheikh Meshal al-Ahmad al-Sabah dissolves the parliament

TAGS :

Next Story