Quantcast

കുവൈത്തിലെ അൽ സൂർ റിഫൈനറി പരിസരത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

MediaOne Logo

Web Desk

  • Published:

    29 Nov 2023 4:05 AM GMT

കുവൈത്തിലെ അൽ സൂർ റിഫൈനറി   പരിസരത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
X

കുവൈത്തിലെ അൽ-സൂർ റിഫൈനറി പരിസരത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി അധികൃതര്‍. കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെ “എക്‌സ്” അക്കൗണ്ട് വഴിയാണ് പൊതു അറിയിപ്പ് നല്‍കിയത്.

കടൽ യാത്രക്കാരും മത്സ്യബന്ധന ബോട്ടുകളും റിഫൈനറിക്ക് സമീപത്തേക്ക് അടുക്കരുതെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

മത്സ്യബന്ധന ബോട്ടുകൾ റിഫൈനറിക്ക് അടുത്ത് വരുന്നത് ടാങ്കറുകളുടെയും ഗതാഗത ബോട്ടുകളുടെയും നീക്കത്തെ ബാധിക്കും. ഇത്തരം തടസ്സങ്ങള്‍ വിദേശ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വിശദീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ സൂർ റിഫൈനറി പൂർണ്ണ ശേഷി കൈവരിക്കുന്നതോടെ രാജ്യത്തിന്‍റെ പ്രതിദിന ഉല്‍പ്പാദനം 1.4 ദശലക്ഷം ബാരലായി ഉയരും.

TAGS :

Next Story