Quantcast

കുവൈത്തില്‍ വിമാനയാത്രികരുടെ എണ്ണത്തിൽ വർധന

MediaOne Logo

Web Desk

  • Published:

    15 Dec 2023 2:48 AM GMT

കുവൈത്തില്‍ വിമാനയാത്രികരുടെ എണ്ണത്തിൽ വർധന
X

കുവൈത്തില്‍ വിമാനയാത്രികരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ നവംബറില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 982,741 യാത്രക്കാര്‍ യാത്ര ചെയ്തതായി ഡിജിസിഎ അറിയിച്ചു.

ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനവും വിമാന ഗതാഗതത്തിൽ 10 ശതമാനവും വർധനയുണ്ടായതായി ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.

ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മാസത്തില്‍ 10,591 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്.

TAGS :

Next Story