Quantcast

ഹൂറയിൽ പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

ബഹ്റൈനിൽ അടുത്ത വർഷാരംഭത്തില്‍ നാലു പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറന്നുപ്രവർത്തനമാരംഭിക്കുമെന്ന് നെസ്റ്റോ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അർഷദ് ഹാഷിം കെ.പി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 Oct 2023 7:43 PM GMT

ഹൂറയിൽ പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
X

മനാമ: റീട്ടെയിൽ രംഗത്ത് പ്രശസ്തമായ ഹൈപ്പർ മാർക്കറ്റ് ശ്യംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ ബഹ്റൈനിലെ ഹൂറയിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോയുടെ മിഡിൽ ഈസ്റ്റിലെ 117-ാമത് ഔട്ട്ലെറ്റും ബഹ്റൈനിലെ പതിനാറാമത്തെ ഔട്ട്ലെറ്റുമാണിത്.

വിശാലമായ സൗകര്യങ്ങളോടെ ഹൂറ എക്സിബിഷൻ റോഡിൽ സജ്ജീകരിച്ച 50,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് എഫ്. അൽഅലവിയാണ് ഉദ്ഘാടനം ചെയ്തത്. കാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസൻ അൽ മദനി, വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടർ ബദർ ഫരീദ് അൽസാദ്, ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ്, നാസ് ഗ്രൂപ് ഡയറക്ടർ ആദൽ അബ്ദുല്ല നാസ് എന്നിവരും നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.

ഹൂറയിൽ രണ്ടു നിലകളിലായി സംവിധാനിച്ച ഭൂഗർഭ പാർക്കിങ്ങിന് പുറമേ, 500 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലവും സുരക്ഷിതവുമായ പാർക്കിങ് സൗകര്യം എക്സിബിഷൻ റോഡിന് സമീപം ലഭ്യമായിരിക്കും. ബഹ്റൈന്റെ പുരോഗതിക്ക് നെസ്റ്റോ ഗ്രൂപ് നൽകുന്ന ശക്തമായ പിന്തുണയെ വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് എഫ്. അൽഅലവി അഭിനന്ദിച്ചു.

ബഹ്റൈന്റെ വികസന കാഴ്ചപ്പാടിലുള്ള നെസ്റ്റോ ഗ്രൂപ്പിന്റെ വിശ്വാസത്തിന്റെയും ഞങ്ങളുടെ പങ്കാളികളായ ബഹ്റൈനികളുടെ മികവിന്റെയും സാക്ഷ്യമാണ് ഈ സംരംഭമെന്ന് നെസ്റ്റോ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി പറഞ്ഞു. എല്ലാ വികസനയജ്ഞങ്ങളിലും പിന്തുണയേകിയതിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും മഹത്തായ രാജ്യത്തെ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

ബഹ്റൈനിൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നാലു പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറന്നു പ്രവർത്തനമാരംഭിക്കുമെന്ന് നെസ്റ്റോ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അർഷദ് ഹാഷിം കെ.പി പറഞ്ഞു. മുഹറഖ്, ബുസൈതീൻ, ഇസ ടൗൺ, അസ്കർ എന്നിവിടങ്ങളിലാണ് പുതിയ ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നത്. ഇവയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിവരുകയാണ്.

രാജ്യത്ത് വൻ നിക്ഷേപം നടത്താനാണ് നെസ്റ്റോ ഗ്രൂപ് ലക്ഷ്യമിടുന്നത്. ബഹ്റൈൻ ഭരണനേതൃത്വം നൽകുന്ന പുരോഗതിയുടെ കാഴ്ചപ്പാടിലുള്ള നെസ്റ്റോ ഗ്രൂപ്പിന്റെ ആത്മവിശ്വാസത്തെയാണ് പുതിയ സ്റ്റോർ സൂചിപ്പിക്കുന്നത്. നെസ്റ്റോ ഗ്രൂപ്പിന്റെ വളർച്ചയെ സഹായിക്കുന്ന ഭരണകൂടത്തിനും രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

Summary: New Nesto Hypermarket has started operations at Hoora, Bahrain

TAGS :

Next Story