Quantcast

40 ടണ്‍ വിഭവങ്ങള്‍; ഗസ്സക്കുളള ബഹ്റൈന്‍റെ ആദ്യ ഘട്ട സഹായം കൈമാറി

സഹായം ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിച്ചു

MediaOne Logo

Web Desk

  • Published:

    25 Oct 2023 6:41 PM GMT

40 ടണ്‍ വിഭവങ്ങള്‍; ഗസ്സക്കുളള ബഹ്റൈന്‍റെ ആദ്യ ഘട്ട സഹായം കൈമാറി
X

ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ് റൈനിൽ നിന്ന് സഹായമായി അയച്ചത്. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഗസ്സക്കുള്ള ബഹ് റൈനിൻറെ ആദ്യ ഘട്ട സഹായം അയച്ചത്.

ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്ത് റെഡ് ക്രസന്‍റിന് കൈമാറുകയും അവർ വഴി ഫലസ്തീനിലെ റെഡ്ക്രസന്‍റിന് സഹായങ്ങൾ എത്തിക്കുകയും ചെയ്യും.ഫലസ്തീൻ ജനതക്കുള്ള പിന്തുണയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉറച്ച നിലപാടാണ് ബഹ്‌റൈൻ സഹായം പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനെ പൂർണമായി പിന്തുണക്കുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു. ഗസ്സയിലെ ഫലസ്തീൻ ജനതക്ക് 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങൾ അയച്ചതായ്യീ ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ മുസ്തഫ അസ്സയിദ് പറഞ്ഞു .

ബഹ് റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് ഗസ്സയിലേക്ക് സഹായ ശേഖരണം തുടങ്ങിയത്. വിവിധ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും സൊസൈറ്റികളും സിവിൽ സമൂഹവും സഹായങ്ങൾ നൽകി ഗസ്സയിലേക്കുള്ള പ്രവേശനം ദുഷ്കരമായ സാഹചര്യത്തിലാണ് ഈജിപ്ത് റെഡ്ക്രസന്‍റ് വഴി ഫലസ്തീൻ റെഡ്ക്രസന്‍റിന് സഹായമെത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇന്റർനാഷനൽ റെഡ് ക്രസന്റ്, ഈജിപ്ഷ്യൻ റെഡ് ക്രസന്റ്, ഫലസ്തീനിയൻ റെഡ് ക്രസന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് ആർ.എച്ച്.എഫ് സഹായം അയക്കുന്നത്. ഗസ്സയിലെ ഫലസ്തീനികളെ പിന്തുണക്കുന്നതിനായി ദേശീയ സമിതി കൂടുതൽ മാനുഷിക സഹായം നൽകും. വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ അയക്കുമെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ അറിയിച്ചു.

TAGS :

Next Story