Quantcast

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വി​​ഛേദിച്ച് ബഹ്റൈൻ; സ്ഥാനപതിയെ തിരിച്ചുവിളിച്ചു

MediaOne Logo

Web Desk

  • Updated:

    2023-11-03 04:13:50.0

Published:

3 Nov 2023 1:53 AM GMT

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വി​​ഛേദിച്ച് ബഹ്റൈൻ; സ്ഥാനപതിയെ തിരിച്ചുവിളിച്ചു
X

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈൻ താൽക്കാലികമായി വി​​ഛേദിച്ചു. ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ രാജ്യം തിരിച്ചുവിളിച്ചു. ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായും ബഹ്റൈൻ പാർല​മെന്റ് സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ ഗസ്സയിലെ നിരപരാധികളും സാധാരണക്കാരുമായ ജനങ്ങൾക്കുനേരെ തുടരുന്ന സൈനിക നടപടിയിൽ പ്രതിഷേധിച്ചാണ് നടപടി.

ഫലസ്‌തീനിയൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ബഹ്റൈൻ സ്വീകരിച്ചിട്ടുള്ളതെന്ന് പാർല​​മെന്റ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ഇസ്രായേൽ തുടരുന്ന സൈനിക നടപടി, ഗസ്സയിലെ സാധാരണക്കാരും നിഷ്കളങ്കരുമായ ജനതയുടെ ജീവൻ സംരക്ഷിക്കാനായി കൂടുതൽ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതായും പാർല​മെന്റ് ചൂണ്ടിക്കാട്ടി.

TAGS :

Next Story