Quantcast

ആശൂറ ആചരണം; മഅ്തമുകളെ അഭിനന്ദിച്ച് കാപിറ്റൽ ഗവർണർ

MediaOne Logo

Web Desk

  • Published:

    29 July 2023 7:42 AM GMT

Bahrain
X

ബഹ്റൈനിൽ ആ​ശൂറ സീസണിൽ നടക്കുന്ന വിവിധ പരിപാടികൾ ഏകോപനത്തോടെ നടപ്പാക്കുന്നതിന്​ വിവിധ മഅ്​തമുകളുടെ സഹകരണം ശ്ലാഘനീയമാണെന്ന്​ കാപിറ്റൽ ഗവർണർ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽ ഖലീഫ വ്യക്​തമാക്കി.

സിത്രയിലെ വിവിധ മഅ്​തമുകൾ സന്ദർശിച്ച ശേഷം സംസാരിക്കുയകായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ നി​ർദേശമനുസരിച്ച്​ ആ​ശൂറ സീസണിലെ മുഴുവൻ ആചാരങ്ങളും ആഘോഷ പരിപാടികളും വിജയിപ്പിക്കുന്നതിന്​ ഹുസൈനിയ്യ കമ്മിറ്റികളുടെയും മഅ്​തമുകളുടെയും ആവേശം ഏറെ അനുകരണീയമാണ്​.

വിവിധ സർക്കാർ സംവിധാനങ്ങളും അതോറിറ്റികളുമായി സഹകരിച്ച്​ മഅ്​തമുകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക്​ പൂർണ പിന്തുണയും ​അദ്ദേഹം വാഗ്​ദാനം ചെയ്​തു.

TAGS :

Next Story